കുവൈറ്റില്‍ ഈ വര്‍ഷം ശൈത്യകാലം എത്താന്‍ താമസിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, September 10, 2018

കുവൈറ്റ് : കുവൈറ്റില്‍ ഈ വര്‍ഷം ശൈത്യകാലം എത്താന്‍ താമസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകന്‍ എസ്സാ റമദാന്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ രാജ്യത്ത് ഈര്‍പ്പം കുറയുമെന്നും അല്‍ ഷഹെദ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

അന്തരീക്ഷ ഊഷ്മാവ് കുറക്കുന്നതിനായി മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതു മൂലം കൂടുതല്‍ മഴ ലഭിക്കുമെന്നും ഇത് അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

×