Advertisment

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഭീ​മ​മാ​യ തോ​തി​ല്‍ വ​ര്‍​ധി​ച്ചു : ഇ​ന്ന് മു​ത​ല്‍ ഒ​റ്റ ഇ​ര​ട്ട വാ​ഹ​ന നി​യ​ന്ത്ര​ണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഭീ​മ​മാ​യ തോ​തി​ല്‍ വ​ര്‍​ധി​ച്ച​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഒ​റ്റ ഇ​ര​ട്ട വാ​ഹ​ന നി​യ​ന്ത്ര​ണം ആ​രം​ഭി​ക്കും. രാ​വി​ലെ എ​ട്ട് മു​ത​ലാ​ണ് നി​യ​ന്ത്ര​ണം. വാ​ഹ​ന നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കാ​ന്‍ ഡ​ല്‍​ഹി ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ 200 ടീ​മി​നെ​യും 5,000 സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രെ​യും നി​യോ​ഗി​ച്ചു.

Advertisment

publive-image

ഇ​ന്ന് മു​ത​ല്‍ ഒ​റ്റ ഇ​ര​ട്ട വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​കും നി​ര​ത്തി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. 15 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഒ​മ്ബ​ത​ര മു​ത​ല്‍ ആ​റു വ​രെ, പ​ത്ത​ര മു​ത​ല്‍ ഏ​ഴ് വ​രെ എ​ന്നി​ങ്ങ​നെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ സ​മ​യം ക്ര​മീ​ക​രി​ച്ചു. ര​ജി​സ്റ്റ​ര്‍ ന​മ്ബ​ര്‍ ഒ​റ്റ​യ്ക്ക​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ന​വം​ബ​ര്‍ നാ​ല്, ആ​റ്, എ​ട്ട്, 12, 14 ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​ത്തി​ല്‍ പ്ര​വേ​ശ​ന​മി​ല്ല. ഇ​ര​ട്ട അ​ക്ക​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന ര​ജി​സ്റ്റ​ര്‍ ന​മ്ബ​റു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് ന​വം​ബ​ര്‍ അ​ഞ്ച്, ഏ​ഴ്, ഒ​മ്ബ​ത്, 11, 13, 15 ദി​വ​സ​ങ്ങ​ളി​ലും നി​ര​ത്തി​ല്‍ പ്ര​വേ​ശ​ന​മി​ല്ല. നി​യ​ന്ത്ര​ണം 15 ന് ​അ​വ​സാ​നി​ക്കു​മെ​ങ്കി​ലും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ തോ​ത് ഉ​യ​ര്‍​ന്നി​രു​ന്നാ​ല്‍ ഇ​ത് ദീ​ര്‍​ഘി​പ്പി​ച്ചേ​ക്കും.

ന​വം​ബ​ര്‍ 10 ഞാ​യ​റാ​ഴ്ച വാ​ഹ​ന നി​യ​ന്ത്ര​ണ​മി​ല്ല. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്. ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളെ​യും വൈ​ദ്യു​ത​വാ​ഹ​ന​ങ്ങ​ളെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ആം​ബു​ല​ന്‍​സ്, സ്കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍, വി​ഐ​പി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍, സ്ത്രീ​ക​ള്‍ മാ​ത്രം സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍, 12 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍, ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​രു​ള്ള വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കും ഇ​ള​വ് ല​ഭി​ക്കും.

ഡ​ല്‍​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം അ​തി​ഭീ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. മി​ക്ക​യി​ട​ങ്ങ​ളി​ലും എ​യ​ര്‍ ക്വാ​ളി​റ്റി ഇ​ന്‍​ഡ​ക്സ് (എ​ക്യു​ഐ) 600 ക​ട​ന്നു. കാ​ഴ്ച പ​രി​ധി നൂ​റു മീ​റ്റ​റി​ലും താ​ഴെ​യാ​യി കു​റ​ഞ്ഞ​തോ​ടെ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട 37 വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. സ്ഥി​തി ഗു​രു​ത​ര​മാ​യ അ ​വ​സ്ഥ​യി​ല്‍ പ്ര​ശ്നം ച​ര്‍​ച്ച ചെ​യ്യാ​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യും കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് നി​ര്‍​ണ​യി​ക്കു​ന്ന പി​എം (പ​ര്‍​ട്ടി​ക്കു​ലേ​റ്റ് മാ​റ്റ​ര്‍) 2.5 ല​വ​ല്‍ ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് മി​ക്ക​യി​ട​ത്തും എ​ക്യു​ഐ 600നു ​മു​ക​ളി​ലെ​ത്തി​യ​ത്. പി​എം ലെ​വ​ല്‍ 10 ക​ണ​ക്കാ​ക്കു​ന്പോ​ള്‍ മീ​റ്റ​റി​ല്‍ കാ​ണി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സം​ഖ്യ​യാ​യ 999 എ​ല്ലാ​യി​ട​ത്തും രേ​ഖ​പ്പെ​ടു​ത്തു ന്നു. ​എ​ക്യു​ഐ 100 വ​രെ തൃ​പ്തി​ക​ര​വും 401-500 വ​രെ അ​തി​രൂ​ക്ഷ​മെ​ന്നും വി​ല​യി​രു​ത്തു​മ്ബോ​ഴാ​ണ് അ​പ​ക​ട​നി​ല​യി​ലും വ​ലി​യ തോ​തി​ല്‍ ഉ​യ​ര്‍​ന്ന് അ​തി ഭീ​ക​ര​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി നി​ല്‍​ക്കു​ന്ന​ത്.

Advertisment