Advertisment

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 235 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 9000 തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

New Update

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 235 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 12 പേര്‍ കോവിഡ് 19 ബാധിച്ച്‌ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ രാജ്യത്ത് ആകെ മരണം 53 ആയി. ആകെ വൈറസ് ബാധിതരുടെ എണ്ണം 2069 ആയതായും മന്ത്രാലയം വ്യക്തമാക്കി.

Advertisment

publive-image

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട 9000 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 1,306 പേര്‍ വിദേശികളാണ്. മുഴുവന്‍ ആളുകളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മുംബൈയിലെ ധാരാവിയില്‍ 56 വയസ്സുള്ള ഒരാള്‍ കോവിഡ് 19 ബാധിച്ച്‌ മരിച്ചതിനു പിന്നാലെ ഒരു ശുചീകരണ തൊഴിലാളിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ പരിസരത്തെ കെട്ടിടങ്ങള്‍ അടച്ചുപൂട്ടിയതായും പരിശോധന ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഡോക്ടര്‍മാരും നേഴ്‌സുമാരും അടക്കം രാജ്യത്ത് ഇതുവരെ 50 ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് 19 സ്ഥീരീകരിച്ചവരില്‍ 151 പേര്‍ക്ക് ചികിത്സയിലൂടെ രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അതിനിടെ, സ്‌പെയിനിലെ കൊറോണ വൈറസ് മരണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ ഇവിടെ 950 പേര്‍ മരിച്ചു. ലോകത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 951,754 ആയി. മരണസംഖ്യ 48,319 ആയി ഉയര്‍ന്നു.

Advertisment