Advertisment

ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് നേഴ്‌സുമാര്‍ക്ക് കൂടി കോവിഡ്

New Update

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ഇവിടേയുള്ള രണ്ട് നേഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Advertisment

publive-image

പ്രത്യേകിച്ച്‌ ലക്ഷണമൊന്നും കാണിക്കാതെയായിരുന്നു ഇവിടേയുള്ള ഡോക്ടര്‍ക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെ 19 ആളുകള്‍ നിരീക്ഷണത്തിലായിരുന്നു. ഇവരിലെ രണ്ട് നേഴ്‌സുമാര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ അണു നശീകരണത്തിനും മറ്റുമായി ആശുപത്രി പൂട്ടിയിരിക്കുകയാണ്.

ഏതെങ്കിലും വിദേശ യാത്ര ചെയ്ത സാഹചര്യമോ കോവിഡ് രോഗിയെ ചികിത്സിക്കുകയോ ചെയ്യാതെയായിരുന്നു ആദ്യം ഇവിടേയുള്ള ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടു തന്നെ ഡോക്ടര്‍ക്ക് എങ്ങനെയാണ് കോവിഡ് പിടിപെട്ടത് എന്നത് സംബന്ധിച്ച്‌ അവ്യക്തക തുടരുകയാണ്.

ആഴ്ചകള്‍ക്ക് മുമ്ബ് യു.കെയില്‍ നിന്നെത്തിയ സഹോദരനെ ഡോക്ടര്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷെ സഹോദരന് കോവിഡ് പോസീറ്റാവാണെന്ന് തെളിഞ്ഞിട്ടുമില്ല. എങ്കിലും ഈ സന്ദര്‍ശനം വഴിയാവാം ഡോക്ടര്‍ക്കും രോഗം പിടിപെട്ടത് എന്നാണ് സംശയിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ കൊറോണ സ്ഥീരിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം ആറായി.

Advertisment