Advertisment

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം

New Update

publive-image

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ആക്ടിവിസ്റ്റായ ഉമർ ഖാലിദിന് ജാമ്യം ലഭിച്ചു. 20,000 രൂപ ബോണ്ടും ഒരു ആൾ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ആം ആദ്മി പുറത്താക്കിയ മുന്‍ കൗണ്‍സിലര്‍ താഹിർ ഹുസൈൻ അടക്കം പതിനഞ്ചോളം പേർ ഉൾപ്പെട്ട കേസിലാണ് ഉമറിന് ജാമ്യം ലഭിച്ചത്.

Advertisment