Advertisment

ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് അധികൃതരെ അറിയിക്കാതെ ഇരുപത്തിമൂന്നു കോവിഡ് രോഗികള്‍ ചാടിപ്പോയി; മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ കിടക്ക കിട്ടിയതുകൊണ്ടാവാം ഇവര്‍ പോയതെന്ന് മേയര്‍

New Update

ഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് അധികൃതരെ അറിയിക്കാതെ ഇരുപത്തിമൂന്നു കോവിഡ് രോഗികള്‍ ചാടിപ്പോയി. ഏപ്രില്‍ 19നും മെയ് ആറിനും ഇടയിലാണ് രോഗികള്‍ ആശുപത്രി വിട്ടതെന്ന് നോര്‍ത്ത് ഡല്‍ഹി മേയര്‍ ജയ് പ്രകാശ് പറഞ്ഞു.

Advertisment

publive-image

വടക്കന്‍ ഡല്‍ഹിയിലെ ഹിന്ദു റാവു ആശുപത്രിയില്‍നിന്നാണ് രോഗികള്‍ കടന്നുകളഞ്ഞത്. ഈ മേഖലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണിത്. കോവിഡ് രോഗികള്‍ക്കായി മാത്രം 250 കിടക്കകളാണ് ഇവിടെയുള്ളത്.

ഡല്‍ഹി കൊറോണ ആപ്പ് പ്രകാരം ആശുപത്രിയിലെ കിടക്കകള്‍ എല്ലാം നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ കിടക്കകള്‍ ഒഴിവുള്ളതായി കണ്ടെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ്, രോഗികള്‍ കടന്നുകളഞ്ഞതായി കണ്ടെത്തിയത്.

മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ കിടക്ക കിട്ടിയതുകൊണ്ടാവാം ഇവര്‍ പോയതെന്ന് മേയര്‍ പറഞ്ഞു. ഡല്‍ഹിയിലെ പല സര്‍ക്കാര്‍ ആശുപത്രിയിലും ഇതു സംഭവിക്കുന്നുണ്ടെന്നും മേയര്‍ ചൂണ്ടിക്കാട്ടി.  രോഗികളെ കാണാതായ വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

covid 19
Advertisment