Advertisment

ഡല്‍ഹിയില്‍ 43 പേരുടെ ദാരുണ ​മരണത്തിന് കാരണമായ തീപിടിത്തം: കെട്ടിട ഉടമ അറസ്റ്റില്‍

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 43 പേരുടെ ദാരുണ ​മരണത്തിന് കാരണമായ അനന്ത്​ഗഞ്ച്​ തീപിടിത്തത്തില്‍ കെട്ടിട ഉടമ അറസ്റ്റില്‍.

Advertisment

publive-image

ഉടമയായ റെഹാനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിനാണ്

ഞായറാഴ്​ച പുലര്‍ച്ചെ 5.22 ഓടെയാണ് റാണി ഝാന്‍സി റോഡിലുള്ള ഫാക്​ടറിയില്‍​ തീപിടിത്തമുണ്ടായത്.

600 സ്​ക്വയര്‍ ഫീറ്റ്​ വിസ്​തീര്‍ണമുള്ള സ്​കൂള്‍ ബാഗുകളും ബോട്ടിലുകളും നിര്‍മ്മിക്കുന്ന ഫാക്​ടറി കത്തിനശിച്ചു.അപകടത്തില്‍ 43 ​പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്തു.

delhi fire
Advertisment