Advertisment

എംഎൽഎമാർക്ക് നൽകുന്ന ശമ്പളത്തിൽ വർദ്ധനവ് വരുത്തി ഡൽഹി സർക്കാർ; രാജ്യത്ത് ഏറ്റവുമധികം ശമ്പളം ലഭിക്കുന്നത് തെലങ്കാനയിലെ എംഎൽഎമാർക്ക്

New Update

publive-image

Advertisment

ഡൽഹി: എംഎൽഎമാർക്ക് നൽകുന്ന ശമ്പളത്തിൽ വർദ്ധനവ് വരുത്തി ഡൽഹി സർക്കാർ. തലസ്ഥാനത്തെ എംഎൽഎമാരുടെ ശമ്പളം 12000 ത്തിൽ നിന്നും 30000 മായി വർദ്ധിപ്പിക്കാൻ നിയമസഭാ യോഗത്തിൽ തീരുമായി.

പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ 90,000 രൂപയാണ് പുതുക്കിയ ശമ്പളം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ശമ്പളം വർദ്ധനവിന് അനുമതി നൽകിയത്.

എന്നാൽ രാജ്യത്ത് ഏറ്റവുമധികം ശമ്പളം ലഭിക്കുന്നത് തെലങ്കാനയിലെ എംഎൽഎമാർക്കാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എംഎൽഎമാർക്ക് നൽകുന്ന ശമ്പളം സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തെലങ്കാനയിലെ എംഎൽഎമാർക്ക് 2.50 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ പ്രതിമാസം ശമ്പളമായി നൽകുന്നത്. മറ്റ് ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടും. രാജ്യത്ത് ഏറ്റവുമധികം ശമ്പളം നൽകുന്നത് തെലങ്കാന സർക്കാർ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

1.98 ലക്ഷം രൂപയാണ് ഉത്തരാഖണ്ഡ് സർക്കാർ എംഎൽഎമാർക്ക് ശമ്പളമായി നൽകുന്നത്. 1.90 ലക്ഷം രൂപ ഹിമാചൽ സർക്കാരും 1.55 ലക്ഷം ഹരിയാന സർക്കാരും നൽകുന്നുണ്ട്. രാജസ്ഥാനിലെ എംഎൽഎമാർക്ക് 1.42 ലക്ഷം രൂപയാണ് പ്രതിമാസം നൽകുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഗുജറാത്തിൽ 1.05 ലക്ഷം രൂപയും ഉത്തർപ്രദേശിൽ 95,000 രൂപയുമാണ് ശമ്പളമായി നൽകുന്നത്. പ്രതിമാസ ശമ്പളം, കോൺസ്റ്റിറ്റിയുൻസി അലവൻസ്, സെക്രട്ടേറിയൽ അലവൻസ്, ടെലിഫോൺ അലവൻസ്, കൺവെയൻസ് അലവൻസ് എന്നിവയും ഇതിൽ ഉൾപ്പെടും.

NEWS
Advertisment