Advertisment

രാജ്യത്ത് കോവിഡ് വ്യാപനത്തിനിടെ ഡല്‍ഹിയിലെ തന്ത്രപരമായ സ്ഥലങ്ങളില്‍ ഐഎസ് ആക്രമണത്തിന് സാധ്യത ?;  ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ ഡല്‍ഹിയിലെത്തി ?

New Update

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനിടെ ഡല്‍ഹിയിലെ തന്ത്രപരമായ സ്ഥലങ്ങളില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ ഡല്‍ഹിയിലെത്തിയെന്നാണ് സൂചന.

Advertisment

publive-image

രാജ്യ തലസ്ഥാനത്ത് ഇവര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും വിവരം ലഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ രണ്ട് കശ്മീരി യുവാക്കളാണ് ഡല്‍ഹിയിലേക്ക് നുഴഞ്ഞുകയറിയത്. പൊലീസാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

ഡല്‍ഹി പൊലീസ്, പഞ്ചാബ് പൊലീസ്, കശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനം കനത്ത സുരക്ഷാവലയത്തിലാണ്.

terror attack delhi police
Advertisment