Advertisment

ഡല്‍ഹിയില്‍ ശ്രീ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ 108 ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്തു

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 108 ആശുപത്രി ജിവനക്കാരെ ക്വാറന്റൈന്‍ ചെയ്തു. ശ്രീ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള 108 ജീവനക്കാരെയാണ് ക്വാറന്റൈന്‍ ചെയ്തത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് രോഗികളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.

Advertisment

publive-image

രണ്ടാമത്തെ പരിശോധനയിലാണ് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 108 പേരില്‍ 85 പേരെ വീടുകളിലാണ് ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്. 23 പേരെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി.

നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ ബാധിതരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും അസുഖം ബാധിച്ചിരുന്നു. രാജ്യത്ത് 2902 പേര്‍ക്കാണ് നിലവില്‍ രോഗം ബാധിച്ചിരിക്കുന്നത്. ഇതുവരെ 68 പേര്‍ അസുഖം ബാധിച്ച്‌ മരിച്ചു.

Advertisment