Advertisment

വിശാഖപട്ടണം ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം; പ്രഖ്യാപിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

New Update

വിശാഖപട്ടണം: വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാക്കി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ന്യൂഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര നയതന്ത്ര സഖ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

'ഞങ്ങളുടെ തലസ്ഥാനമായ വിശാഖപട്ടണത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനാണ് ഞാന്‍ വന്നത്. ഞാനും വിശാഖപട്ടണത്തേക്ക് മാറും' ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രപ്രദേശില്‍ ബിസിനസ്സ് ചെയ്യുന്നത് എത്ര എളുപ്പമാണെന്നറിയാന്‍ നിങ്ങളെയും നിങ്ങളുടെ സഹപ്രവര്‍ത്തകരെയും സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വികേന്ദ്രീകൃത വികസനത്തിലാണ് സംസ്ഥാനത്തിന്റെ ഭാവിയെന്ന് നേരത്തെ റെഡ്ഡി വ്യക്തമാക്കിയിരുന്നു. വിശാഖപട്ടണത്തെ സംസ്ഥാന ഭരണനിര്‍വ്വഹണ കേന്ദ്രമാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

Advertisment