Advertisment

നിങ്ങള്‍ അവരോട് ബോളിവുഡ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടു, മനോഹരമായ സന്ദേശമുള്ള ഒരു സിനിമ അവര്‍ കാണിച്ചുതന്നു. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ഷാരൂഖ് ഖാനും ഡിംപിള്‍ കപാഡിയയും ജോണ്‍ എബ്രഹാമും ഈ രാജ്യത്തിന് കാണിച്ചുകൊടുത്തു; രാജ്യസഭയില്‍ 'പത്താനെ' പുകഴ്ത്തി ടിഎംസി എംപി

New Update

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ നായകനായ 'പത്താന്‍' ചിത്രത്തെ പ്രശംസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി ഡെറക് ഒബ്രിയന്‍. ചിത്രം മനോഹരമായ ഒരു സന്ദേശം ഉള്‍ക്കൊള്ളുന്നുവെന്നും ചൊവ്വാഴ്ച അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തില്‍ സംസാരിക്കവേയാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് പിന്നിലുള്ളവരെ ഒബ്രിയന്‍ അഭിനന്ദിച്ചത്.

Advertisment

publive-image

ചിത്രത്തിന് പിന്നിലുള്ളവരെ 'ഇന്ത്യയുടെ ഏറ്റവും വലിയ ആഗോള അംബാസഡര്‍മാര്‍' എന്ന് ഒബ്രിയന്‍ വിശേഷിപ്പിച്ചു. ജനുവരി 25 ന് റിലീസ് ചെയ്യുന്നതിന് മുമ്പ് പത്താന്റെ 'ബേഷാരം രംഗ്' എന്ന ഗാനത്തിന്റെ പേരില്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ഒരു വിഭാഗം ആളുകള്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടുകയും ആഗോളതലത്തില്‍ ഇതുവരെ 800 കോടിയിലധികം സമ്പാദിക്കുകയും ചെയ്തു.

നിങ്ങള്‍ അവരോട് ബോളിവുഡ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടു, മനോഹരമായ സന്ദേശമുള്ള ഒരു സിനിമ അവര്‍ കാണിച്ചുതന്നു. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ഷാരൂഖ് ഖാനും ഡിംപിള്‍ കപാഡിയയും ജോണ്‍ എബ്രഹാമും ഈ രാജ്യത്തിന് കാണിച്ചുകൊടുത്തു- ഒബ്രിയാന്‍ പറഞ്ഞു.

Advertisment