Advertisment

അമൃത്പാൽ സിംഗിന് 6 മണിക്കൂർ അഭയം നൽകി; പട്യാല യുവതിയെ പഞ്ചാബ് പോലീസ് പിടികൂടി

New Update

പട്യാല: ഒളിവിൽ കഴിയുന്ന തീവ്രവാദ നിലപാടുള്ള മതപ്രഭാഷകനും സഹായിക്കും അഭയം നല്‍കി എന്നാരോപിച്ച് പട്യാലയിൽ നിന്നുള്ള ഒരു സ്ത്രീയെ ഇന്നു പഞ്ചാബ് അറസ്റ്റ് ചെയ്തു. ഒളിച്ചോടിയ, 'വാരിസ് പഞ്ചാബ് ദേ' യുടെ സ്വയം പ്രഖ്യാപിത മേധാവിയ്ക്ക് ആറ് മണിക്കൂറോളമാണ് ഇവര്‍ അഭയം നല്‍കിയത്.

Advertisment

publive-image

ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി അനുഭാവി അമൃത്പാൽ സിങ്ങിനെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുന്നതിന്നിടെയാണ് പഞ്ചാബ് പോലീസ് ഈ അറസ്റ്റും രേഖപ്പെടുത്തിയത്. മാർച്ച് 19 ന് പട്യാലയിലെ ഹർഗോവിന്ദ് നഗറിലെ ബൽബീർ കൗറിന്റെ വസതിയിൽ അമൃത്പാലും സഹായി പപാൽപ്രീത് സിംഗും താമസിച്ചിരുന്നു

സീനിയര്‍ പോലീസ് ഓഫീസര്‍ പറയുന്നത് പ്രകാരം, ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ഷഹാബാദിലേക്ക് മാറുന്നതിന് മുമ്പ് ബല്‍ബീര്‍ കൗർ അമൃത്പാലിനെയും പപൽപ്രീതിനെയും അഞ്ച് മുതൽ ആറ് മണിക്കൂർ വരെ അഭയംനല്‍കിയിട്ടുണ്ട്. അമൃത്പാൽ സിംഗിന് അഭയം നൽകിയതിന് ഇത് രണ്ടാമത്തെ അറസ്റ്റാണ്.

നേരത്തെ, പോലീസ് തേജീന്ദർ സിംഗ് ഗില്ലിനെ അറസ്റ്റ് ചെയ്യുകയും ഐപിസി 212 വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ഖാലിസ്ഥാന്റെ പതാകയും ചിഹ്നവും കറൻസിയും വഹിച്ചിരുന്ന ഫോൺ ഗില്ലിൽ നിന്ന് കണ്ടെടുത്തതായി പഞ്ചാബ് പോലീസ് അറിയിച്ചിരുന്നു.

Advertisment