Advertisment

സംസ്ഥാനത്തിനും പാര്‍ട്ടിക്കും രാജ്യത്തിനും ഇപ്പോള്‍ നിങ്ങളെ ആവശ്യമുണ്ട്. നിങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറ. നിങ്ങള്‍ രാജ്യത്ത് ബഹുമാനിക്കപ്പെടുന്ന നേതാവാണ്. നിങ്ങളുടെ സ്വാധീനം സംസ്ഥാനത്തുടനീളം കാണാന്‍ കഴിയും': ശരദ് പവാറിന്റെ രാജി എന്‍സിപി പാനല്‍ നിരസിച്ചു

New Update

ഡല്‍ഹി: ശരത് പവാറിന്റെ രാജി നിരസിച്ച് 18 അംഗ കമ്മിറ്റി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തലവനും മഹാരാഷ്ട്രയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ശരദ് പവാര്‍ തന്റെ ചുമതലയില്‍ നിന്ന് ഒഴിയാന്‍ തീരുമാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് 18 അംഗ കമ്മിറ്റി അദ്ദേഹത്തിന്റെ രാജി നിരസിച്ചത്.

Advertisment

publive-image

പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ശരദ് പവാര്‍ 18 അംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ശരദ് പവാര്‍ അധ്യക്ഷനായി തുടരണമെന്ന പ്രമേയം എന്‍സിപി വക്താക്കള്‍ പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേലിന് സമര്‍പ്പിച്ചു. 'നമുക്ക് വര്‍ക്കിംഗ് പ്രസിഡന്റുമാരാകാം, പക്ഷേ ശരദ് പവാര്‍ പ്രസിഡന്റാകണം,' അവര്‍ പറഞ്ഞു. അടുത്ത എന്‍സിപിയുടെ അധ്യക്ഷന്‍ ആരെന്ന് എന്‍സിപിയുടെ കമ്മിറ്റി തീരുമാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

'സംസ്ഥാനത്തിനും പാര്‍ട്ടിക്കും രാജ്യത്തിനും ഇപ്പോള്‍ നിങ്ങളെ ആവശ്യമുണ്ട്. നിങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറ. നിങ്ങള്‍ രാജ്യത്ത് ബഹുമാനിക്കപ്പെടുന്ന നേതാവാണ്. നിങ്ങളുടെ സ്വാധീനം സംസ്ഥാനത്തുടനീളം കാണാന്‍ കഴിയും,' യോഗത്തിന് ശേഷം മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഞങ്ങള്‍ ഏകകണ്ഠമായി അദ്ദേഹത്തിന്റെ രാജി നിരസിക്കുന്നു. അദ്ദേഹം പ്രസിഡന്റായി തുടരണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.

'ഞാനടക്കം നിരവധി നേതാക്കള്‍ പവാര്‍ സാഹെബിനെ കണ്ടു. രാജ്യത്തിനും പാര്‍ട്ടിക്കും ഈ സമയത്ത് അദ്ദേഹത്തെ ആവശ്യമുള്ളതിനാല്‍ അദ്ദേഹത്തിന്റെ തീരുമാനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് ഞങ്ങള്‍ നിരന്തരം അഭ്യര്‍ത്ഥിച്ചു. എന്‍സിപി നേതാക്കള്‍ മാത്രമല്ല, മറ്റ് പാര്‍ട്ടി നേതാക്കളും പ്രമുഖ വ്യക്തികളും പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.' പട്ടേല്‍ പറഞ്ഞു.

പാര്‍ട്ടി യോഗത്തിന് മുന്നോടിയായി മുംബൈയിലെ പാര്‍ട്ടി ഓഫീസിന് പുറത്ത് എന്‍സിപി പ്രവര്‍ത്തകര്‍ ശരദ് പവാറിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചു. ശരദ് പവാറിന്റെ രാജി തള്ളണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി വക്താക്കള്‍ പ്രഫുല്‍ പട്ടേലിന് കത്തയച്ചിരുന്നു.

Advertisment