Advertisment

ഉത്തര്‍പ്രദേശ് മന്ത്രി നന്ദ് ഗോപാല്‍ ഗുപ്തയ്ക്ക് വധഭീഷണി; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ്

New Update

ഡല്‍ഹി: ഉത്തര്‍പ്രദേശ് മന്ത്രി നന്ദ് ഗോപാല്‍ ഗുപ്തയ്ക്ക് (നന്ദി) വധഭീഷണി. മന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ നമ്പറില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Advertisment

publive-image

ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ്, എക്സ്പോര്‍ട്ട് പ്രൊമോഷന്‍, എന്‍ആര്‍ഐ, ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ എന്നീ വകുപ്പുകളാണ് നന്ദി കൈകാര്യം ചെയ്യുന്നത്. ഏപ്രില്‍ 19നാണ് ഭീഷണി കോളുകള്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു

സംഭവത്തില്‍ മെയ് 3 ന് ലഖ്നൗവിലെ ഹസ്രത്ഗഞ്ച് കോട്വാലി പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. പ്രയാഗ്രാജ് (സൗത്ത്) നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് നന്ദി.

Advertisment