Advertisment

ഡൽഹി നഴ്സുമാരുടെ ജീവിത സമരത്തിന് സീറോ മലബാർ ഫരീദാബാദ് രൂപതയുടെ പിന്തുണ

New Update

ഡൽഹി : നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു എൻ എ യുടെ നേതൃത്വത്തിൽ ഡൽഹിയിൽ സ്വകാര്യ ആശുപത്രി നഴ്സുമാർ നവംബർ ഒന്നു മുതൽ നടത്തി വരുന്ന സമരത്തിന് സീറോ മലബാർ ഫരീദാബാദ് ആർച്ചുബിഷപ്പ് മാർ കുരിയാക്കോസ് ഭരണികുളങ്ങര എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

publive-image

ആതുര സേവന രംഗത്ത് സുസ്ത്യർഹമായ സേവനമനുഷ്ഠിക്കുന്ന നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ ഫരീദാബാദ് രൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘം ഡൽഹി സർക്കാരിനെ സന്ദർശിക്കുമെന്നും ആർച്ചു ബിഷപ്പ് യു എൻ എ നേതാക്കളെ അറിയിച്ചു. യു എൻ എ ഡൽഹി അദ്യക്ഷൻ റിൻസ് ജോസഫ് , വർക്കിംഗ് പ്രസിഡന്റ് സിനു സെബാസ്റ്റ്യൻ , ജിജൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നഴ്സുമാർക്ക് സഭയുടെ പിന്തുണയറിയിച്ചത്.

DELHI NURSE
Advertisment