Advertisment

നിധിശേഖരം’ തേടുന്നതിനിടെ വൃദ്ധദമ്പതികളെ കൊല്ലാന്‍ ശ്രമിച്ചു ; ഹോംനഴ്‌സ് അറസ്റ്റില്‍

New Update

നിധിശേഖരം കണ്ടെത്തുന്നതിനുള്ള ശ്രമത്തില്‍ യുവാവ് വൃദ്ധദമ്പതികളെ കൊല്ലാന്‍ ശ്രമിച്ചു. ദമ്പതികളുടെ വീട്ടില്‍ ഹോംനഴ്‌സായി ജോലി ചെയ്യുന്ന ആകാശ് പട്ടേലാണ് നിധി മോഹത്തില്‍ തന്റെ തൊഴിടുമയെ കൊല്ലാന്‍ ശ്രമിച്ചത്. 24 കാരനായ പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ സയന്റിസ്റ്റായി വിരമിച്ച 92 കാരനായ ഭര്‍ത്താവിനേയും 85കാരിയായ ഭാര്യയേയുമാണ് പട്ടേല്‍ കൊല്ലാന്‍ ശ്രമിച്ചത്. വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയാണിവര്‍. ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കുന്നതിനായി മികച്ച വേതനം ലഭിക്കുന്ന ജോലി തിരഞ്ഞാണ് യുവാവ് ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി പട്ടേല്‍ ഇവരുടെ ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഗുണ്ടാസംഘത്തലവനായ ഭാര്യാസഹോദന്റെ സഹായവും ഇയാള്‍ തേടിയിരുന്നു. കൃത്യം നടത്തുന്നതിനായി സര്‍വ്വ സന്നാഹങ്ങളോടെയാണ് യുവാവ് ഇവരുടെ വീട്ടിലെത്തിയത്. ടൈല്‍ പൊളിക്കുന്നതിനായി ഫ്‌ളോര്‍ കട്ടറും ദമ്പതികളെ കൊല്ലുന്നതിനായി തോക്കും തിരകളുമൊക്കെ ഇയാള്‍ കൈയില്‍ കരുതിയിരുന്നു. പട്ടേലിന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ നിരീക്ഷിക്കുകയും കൃത്യം നടത്തുന്നതിന് മുമ്പേ പിടികൂടുകയുമായിരുന്നു.

Advertisment