Advertisment

ഇന്ത്യയിലെ ആദ്യ പ്ലാസ്മ ബാങ്ക് ഡൽഹിയിൽ: കൊവിഡ് രോഗത്തിൽ നിന്ന് മുക്തി നേടിയവർക്കാണ് പ്ലാസ്മ ദാനം ചെയ്യാൻ കഴിയുക

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: ഇന്ത്യയിലെ ആദ്യ പ്ലാസ്മ ബാങ്ക് ഡൽഹിയിൽ. കൊവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പിക്ക് സഹായകമായാണ് ഇന്ത്യയിൽ ആദ്യത്തെ പ്ലാസ്മാ ബാങ്കിന് തുടക്കമിടുന്നത്. കൊവിഡ് രോഗത്തിൽ നിന്ന് മുക്തി നേടിയവർക്കാണ് പ്ലാസ്മ ദാനം ചെയ്യാൻ കഴിയുക. 60 വയസിൽ താഴെയുള്ളവർക്കാണ് പ്ലാസ്മ ദാനം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.

publive-image

കരൾ രോഗ ചികിത്സാ കേന്ദ്രമായ വസന്ത് കുഞ്ജിലെ ഐഎൽബിഎസിലാണ് പ്ലാസ്മ ബാങ്ക് പ്രവർത്തിക്കുന്നത്. പ്ലാസ്മ ദാനം ചെയ്യുന്നവരുടെ വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് അധികൃതർ പറയുന്നു. എന്നാൽ കൊവിഡ് പൂർണമായും ഭേദമാക്കാൻ സാധിക്കുന്ന ചികിത്സാ രീതി അല്ല ഇതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

Advertisment