Advertisment

ബസിന് മുകളില്‍ കിടക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് പറഞ്ഞ് സ്ത്രീയെ ബസിന് മുകളിലേക്ക് കയറ്റി: യാത്രക്കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

New Update

വഡോദര: യാത്രക്കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍. ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബസിന് മുകളില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചതായി യാത്രക്കാരി പരാതി നല്‍കിയിരുന്നു.

Advertisment

publive-image

മധ്യപ്രദേശ് സ്വദേശിനിയായ സ്ത്രീയാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ പോര്‍ബന്തര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ബസ് ഡ്രൈവറായ നാനാഭായി, കണ്ടക്ടര്‍ കപില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശിലെ കുക്‌സി ടൗണില്‍ നിന്ന് പോര്‍ബന്തറിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീ പീഡനത്തിനിരയായത്. യാത്രയ്ക്കിടെ രാത്രിയില്‍ ആഹാരം കഴിക്കാനായി ബസ് നിര്‍ത്തിയപ്പോള്‍ ബസില്‍ കിടക്കാന്‍ സ്ഥലം കിട്ടുമോ എന്ന് കണ്ടക്ടറോടും ഡ്രൈവറോടും സ്ത്രീ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബസിന് മുകളില്‍ കിടക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് പറയുകയും സ്ത്രീയെ ബസിന് മുകളിലേക്ക് കയറ്റുകയും ചെയ്തു.

എന്നാല്‍ ബസിന് മുകളിലെത്തിയപ്പോള്‍ ഡ്രൈവറും കണ്ടക്ടറും തന്നോട് മോശമായ രീതിയില്‍ പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. ശാരീരികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒച്ച വെച്ചാല്‍ ബസിന് മുകളില്‍ നിന്ന് താഴേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ആദ്യം കണ്ടക്ടറായ കപിലും പിന്നീട് ഡ്രൈവറും പീഡിപ്പിച്ചെന്നാണ് സ്ത്രീയുടെ പരാതി.

Advertisment