Advertisment

ഡല്‍ഹിയിലെ യുഎസ് എംബസി കോംപൗണ്ടില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

New Update

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ യുഎസ് എംബസി കോംപൗണ്ടില്‍ 5 വയസ്സുകാരി ബലാല്‍സംഗം ചെയ്ത കേസില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

ശനിയാഴ്ച എംബസി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് അയല്‍വാസി ബലാല്‍സംഗത്തിനിരയാക്കിയതെന്ന് ഡല്‍ഹി പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഈഷ് സിംഗാല്‍ പറഞ്ഞതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

എംബസിയില്‍ വീട്ടുജോലിക്കാരിയായ ജീവനക്കാരിയുടെ മകളാണ് ബലാല്‍സംഗത്തിനിരയായത്. പെണ്‍കുട്ടി 25 കാരനായ പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ ബലാല്‍സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം എംബസി ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിട്ടുണ്ട്. എംബസി കോംപൗണ്ടില്‍ ഒരു ബാലിക ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന കാര്യമറിഞ്ഞ യുഎസ് എംബസി ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിഎന്‍എന്നിനു നല്‍കിയ പ്രസ്താവനയില്‍ വക്താവ് അറിയിച്ചു.

delhi rape case
Advertisment