Advertisment

ഡല്‍ഹിയില്‍ അഭിഭാഷക-പൊലീസ് സംഘര്‍ഷം; ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അഭിഭാഷകരുടെ സമരം പിൻവലിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹിയിൽ അഭിഭാഷകരുടെ സമരം പിൻവലിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സമരം അവസാനിപ്പിക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചത്. തീസ് ഹസാരി കോടതിയില്‍ പൊലീസുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു രണ്ടാഴ്ചയായി അഭിഭാഷകര്‍ സമരം നടത്തിവന്നത്.

Advertisment

publive-image

11 മ​ണി​ക്കൂ​ര്‍ നീ​ണ്ട അ​സാ​ധാ​ര​ണ പ്ര​തി​ഷേ​ധ​ത്തി​നു ശേ​ഷം ഡ​ല്‍​ഹി പൊ​ലീ​സ് അം​ഗ​ങ്ങ​ള്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും അ​ഭി​ഭാ​ഷ​ക​ര്‍ സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു.

തീ​സ്ഹ​സാ​രി കോ​ട​തി വ​ള​പ്പി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ലു​ള്‍​പ്പെ​ട്ട പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ​യും തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​രു​ടെ സ​മ​രം. സ​മ​ര​ത്തേ​ത്തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ളാ​യി വി​വി​ധ കോ​ട​തി​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ളം​തെ​റ്റി​യി​രു​ന്നു.

സമരം എത്രയും വേഗം അവസാനിപ്പിക്കാന്‍ പരിഹാരം കാണണമെന്നാണ് അഭിഭാഷകരോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ മാനിക്കുന്നുവെന്നും ശനിയാഴ്ച മുതല്‍ ജോലിക്ക് ഹാജരാകുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. അഭിഭാഷകരുടെ സംരക്ഷണത്തിനുള്ള നിയമത്തിനു വേണ്ടി തുടര്‍ന്നും പോരാടുമെന്നും അവര്‍ വ്യക്തമാക്കി.

delhi strike
Advertisment