ഡല്‍ഹി നഗരത്തില്‍ ആശുപത്രിയില്‍ പോയി മടങ്ങിയ സ്ത്രീയെ ആക്രമിച്ച് ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു. ദൃശ്യങ്ങള്‍ പുറത്ത്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, August 5, 2018

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന സ്ത്രീയെ പിന്തുടര്‍ന്ന് ആക്രമിച്ച് ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ച്ചചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

ശാരദയിലെ മാന്‍സരോവര്‍ പാര്‍ക്കിനടുത്ത് ജൂലായ് 29 നു നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സമീപത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിവ . ഇടുങ്ങിയ വഴിയിലൂടെ ഒറ്റയ്ക്ക് നടന്ന സ്ത്രീയാണ് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്.

പിന്നാലെ പതുങ്ങിയെത്തിയ മോഷ്ടാവ് കൈകൊണ്ട് സ്ത്രീയുടെ കഴുത്ത് മുറുക്കി. അപ്രതീക്ഷിത ആക്രമണത്തില്‍ നിലത്തുവീണ സ്ത്രീയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും അപഹരിച്ച് അക്രമി കടന്നുകളഞ്ഞു.

കവര്‍ച്ച നടത്തിയശേഷം അക്രമി കുറച്ചുദൂരം ഓടിയശേഷം കൂട്ടാളിയുടെ ബൈക്കില്‍ കയറി രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം. ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ സ്ത്രീയാണ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

×