Advertisment

കുറഞ്ഞകാലത്തേക്ക് വരുമാനം കുറയും, എങ്കിലും ജിഎസ്ടി നിരക്കുകള്‍ താഴ്ത്തി പുനക്രമീകരിക്കുക: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാറിന് 5 ഉപദേശങ്ങളുമായി മന്‍മോഹന്‍ സിംഗ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: സാമ്പത്തിക രംഗത്ത് പ്രതിസന്ധിയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മോദി സര്‍ക്കാറിന് അഞ്ച് ഉപദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.

Advertisment

publive-image

തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന രീതി മാറ്റി അടിയന്തരമായി സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ ഇടപെടണം, അല്ലെങ്കില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് മന്‍മോഹന്‍ സിംഗ് പറയുന്നു. ബിസിനസ് ലൈന് നല്‍കിയ അഭിമുഖത്തിലാണ് മോദി സര്‍ക്കാറിന്‍റെ സാമ്പത്തിക നയങ്ങളെ മന്‍മോഹന്‍ തുറന്ന് എതിര്‍ക്കുന്നത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം അതിനായി സര്‍ക്കാര്‍ സഹായം നല്‍കണം. എന്നാല്‍ ഇതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. സാമ്പത്തിക രംഗത്ത് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ മന്‍മോഹന്‍ നിര്‍ദേശിക്കുന്നത് അഞ്ച് കാര്യങ്ങളാണ്.

1. കുറഞ്ഞകാലത്തേക്ക് വരുമാനം കുറയും, എങ്കിലും ജിഎസ്ടി നിരക്കുകള്‍ താഴ്ത്തി പുനക്രമീകരിക്കുക

2. ഗ്രാമീണ മേഖലയുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കണം, കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കണം

3. ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ പണ ലഭ്യത സാധ്യമാക്കുക

4. ടെക്സ്റ്റെല്‍, ഓട്ടോ, ഇലക്ട്രോണിക്ക് രംഗങ്ങളില്‍ കൂടുതല്‍ വായിപ്പ ലഭ്യമാക്കുക

5. അമേരിക്കന്‍-ചൈന വ്യാപരയുദ്ധത്തിന്‍റെ വെളിച്ചത്തില്‍ പുതിയ കയറ്റുമതി മേഖലകള്‍ കണ്ടെത്തുക.

Advertisment