Advertisment

ജനതാദള്‍ (എസ്) ദേശീയാധ്യക്ഷന്‍ എച്ച്‌.ഡി. ദേവെഗൗഡ തുമകൂരുവില്‍ മത്സരിക്കും...പാര്‍ട്ടിക്കു ലഭിച്ച എട്ട് സീറ്റില്‍ മൂന്നിലും സ്ഥാനാര്‍ഥികള്‍ ദേവെഗൗഡ കുടുംബത്തില്‍ നിന്ന്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: ജനതാദള്‍ (എസ്) ദേശീയാധ്യക്ഷന്‍ എച്ച്‌.ഡി. ദേവെഗൗഡ തുമകൂരുവില്‍ മത്സരിക്കും. ഇതോടെ പാര്‍ട്ടിക്കു ലഭിച്ച എട്ട് സീറ്റില്‍ മൂന്നിലും സ്ഥാനാര്‍ഥികള്‍ ദേവെഗൗഡ കുടുംബത്തില്‍ നിന്ന്.

Advertisment

publive-image

കൊച്ചുമക്കളായ പ്രജ്വല്‍ രേവണ്ണ ഗൗഡയുടെ സിറ്റിങ് സീറ്റായ ഹാസനിലും നിഖില്‍ ഗൗഡ മണ്ഡ്യയിലും മത്സരിക്കുന്നുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിന്റെ സീറ്റായ തുമകൂരുവില്‍ മത്സരിക്കുമെന്ന് സിറ്റിങ് എംപി മുദ്ദഹനുമെഗൗഡ പ്രഖ്യാപിച്ചു. പത്രികാ സമര്‍പ്പണത്തിനു മുന്നോടിയായി നാളെ പ്രദേശത്തെ പ്രവര്‍ത്തകരുടെ വന്‍ റാലി സംഘടിപ്പിക്കുമെന്ന് മുദ്ദഹനുമെഗൗഡ അറിയിച്ചു.

ദേവെഗൗഡയും നാളെയാണ് പത്രിക സമര്‍പ്പിക്കുന്നത്. തുമകൂരു ദളിനു വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത ശക്തമാണ്.

Advertisment