Advertisment

ഞാന്‍ ഇപ്പോള്‍ ജീവിതത്തെ പ്രണയിക്കുന്നു...മകള്‍ക്കുവേണ്ടി പൂര്‍ണ്ണമായും മദ്യപാനം നിര്‍ത്തി...മദ്യപാനം കൊണ്ട് ഒന്നും ഞാന്‍ നേടിയില്ല...ഗോസിപ്പുകള്‍ എല്ലാം പോസിറ്റീവായി എടുക്കുന്നു...ജീവിതാനുഭവം തുറന്ന് പറഞ്ഞ് നടി ദേവി അജിത്ത്

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെന്നൈ: മദ്യപാനം കൊണ്ട് ജീവിതത്തില്‍ ഒന്നും നേടിയില്ലെന്നും താന്‍ പൂര്‍ണ്ണമായും മദ്യപാനം നിര്‍ത്തിയെന്നും തുറന്ന് പറഞ്ഞ് നടി ദേവി അജിത്ത്. താന്‍ മദ്യപാനം പൂര്‍ണമായും നിര്‍ത്തിയെന്നും ഇപ്പോള്‍ ജീവിതത്തെ പ്രണയിക്കുന്നുവെന്നും ആണ് ദേവിയുടെ ഇപ്പോഴത്തെ നിലപാട്. മകള്‍ക്കുവേണ്ടിയാണ് ആ ദുശ്ശീലം ഉപേക്ഷിച്ചതെന്നും അനുഭവങ്ങളില്‍ നിന്ന് ഏറെ പഠിച്ചെന്നും പറഞ്ഞ താരം തന്റെ പുതിയ ആഗ്രങ്ങളും സ്വപ്‌നങ്ങളും വെളിപ്പെടുത്തി.

Advertisment

publive-image

മദ്യപാനം നിര്‍ത്തിയതിന് ശേഷം ഇപ്പോള്‍ ജീവിതത്തെ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നു എന്നും തുറന്നുപറഞ്ഞ അവര്‍ വരുന്ന വര്‍ഷത്തില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും പറയുന്നുണ്ട്. 22 വയസ്സുള്ളപ്പോള്‍ ദ കാര്‍ എന്നചിത്രം നിര്‍മ്മിച്ച ആളാണു ഞാന്‍.

അനുഭവങ്ങളില്‍ നിന്നു ഏറെ പഠിച്ചു. ഇപ്പോള്‍ പ്രചോദനം നിര്‍മ്മാതാവായ സാന്ദ്രാ തോമസ് ആണ്. ഇത്ര ചെറുപ്പത്തില്‍ തന്നെ അവര്‍ വലിയ അനുഭവസമ്ബത്തുള്ള നിര്‍മ്മാതാവായി മാറി. മലയാള സിനിമയില്‍ നല്ല അഭിനേത്രിയും നല്ല നിര്‍മ്മാതാവുമായി മാറാനാണ് ആഗ്രഹമെന്നും ഒരു അഭിമുഖത്തില്‍ ദേവി അജിത്ത് പറയുന്നു.

publive-image

താന്‍ ഒറ്റയ്ക്കിരുന്നായിരുന്നു മദ്യപിച്ചിരുന്നതെന്നും സോഷ്യല്‍ ഡ്രിങ്കിങ് ചെയ്യാറുള്ള ആളല്ല താനെന്നുമാണ് ദേവി അജിത്ത് പറയുന്നത്. ഇപ്പോള്‍ അതും നിര്‍ത്തി. മകള്‍ക്ക് വേണ്ടിയാണ് മദ്യപാനം നിര്‍ത്തിയത്. ഇതോടെ സിനിമയില്‍ കൂടുതല്‍ സജീവമായി - ദേവി വ്യക്തമാക്കുന്നു.

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ടിപി-51ല്‍ ടിപിയുടെ ഭാര്യ കെകെ രമയുടെ വേഷം ചെയ്തത് ദേവിയായിരുന്നു. ട്രിവാന്‍ഡ്രംലോഡ്ജ്, എന്നുനിന്റെ മൊയ്തീന്‍, ടെയ്ക്ക് ഓഫ്, ആക്ഷന്‍ ഹീറോ ബിജു, സക്കറിയയുടെ ഗര്‍ഭിണികള്‍ ഇമ്മാനുവല്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷം ചെയ്ത താരമാണ് ദേവി അജിത്ത്.

publive-image

മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യല്‍ ഡ്രിങ്കിങ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം. മകള്‍ക്കുവേണ്ടിയാണ് ആ ശീലം ഉപേക്ഷിച്ചത്. - ദേവി പറയുന്നു.

22-ാം വയസ്സില്‍ വിധവയായ ആളാണ് ഞാന്‍. ഗോസിപ്പുകള്‍ ധാരാളമുണ്ടായിട്ടുണ്ട്. അതെല്ലാം പോസിറ്റീവ് ആയിട്ടേ എടുത്തുള്ളൂ. ഇപ്പോള്‍ മകള്‍ക്കു വേണ്ടി ജീവിക്കുന്ന അമ്മയാണ്. ഭാരിച്ച കടം കാരണം വിദേശത്തു ഏറെ കാലം ജോലി ചെയ്തിരുന്നുവെന്നും ദേവി അജിത് പറഞ്ഞു.

ദ കാര്‍ സിനിമയുടെ നിര്‍മ്മാതാവായിരുന്ന അജിത്താണ് ദേവിയുടെ ഭര്‍ത്താവ്. ജയറാം നായകനായി ഇറങ്ങിയ ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിന് പിന്നാലെ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക തിരിച്ചുവരുമ്പോള്‍ കാറപകടത്തിലാണ് അജിത്ത് മരണപ്പെടുന്നത്. ഇവര്‍ക്ക് ഒരു മകളാണുള്ളത്. നന്ദന. അജിത്തിന്റെ മരണശേഷം പിന്നീട് കേണല്‍ എ.കെ വാസുദേവന്‍ നായരുമായി രണ്ടാമതും വിവാഹിതയായി ദേവി അജിത്.

ഇതിന് പിന്നാലെയാണ് അഭിനയ രംഗത്തും സജീവമാകുന്നത്. ഇപ്പോള്‍ നിരവധി ചിത്രങ്ങളില്‍ എല്ലാ വര്‍ഷവും റോളുകള്‍ ലഭിക്കുന്ന താരം കൂടിയാണ് ദേവി അജിത്ത്.

Advertisment