Advertisment

കളി കാണാനെത്തിയ ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുമായി ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യാന്‍ എത്തിയ പാക് ക്രിക്കറ്റ് താരം സൗഹൃദത്തിലായി; കളിക്കു ശേഷം ഡേറ്റിങ്ങിന് ഇരുവരും പ്ലാനിട്ടു, എന്നാല്‍ ധോനി പറത്തിയ ആ സിക്‌സ് എല്ലാ പ്ലാനും തകര്‍ത്തു, രസകരമായ സംഭവം ഇങ്ങനെ..

New Update

2004ല്‍ നടന്ന ഇന്ത്യ ഏയുടെ ത്രിരാഷ്ട്ര പരമ്പരയാണ് ധോനിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് വേഗത്തിലാക്കിയത്.

Advertisment

publive-image

ഈ ത്രിരാഷ്ട്ര പരമ്പരയിലെ രസകരമായ സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍ എ, കെനിയ എ ടീമുകളാണ് കളിച്ചത്. അന്ന് പാകിസ്ഥാന്‍ എക്കെതിരെ തുടരെ രണ്ട് വട്ടം ധോനി സെഞ്ചുറി നേടി. ധോനിയായിരുന്നു പരമ്പരയിലെ ടോപ് സ്‌കോറര്‍. പാക് ബൗളര്‍മാരെ പ്രഹരിച്ചതിനൊപ്പം മറ്റൊരു പാക് ക്രിക്കറ്റ് താരത്തിന് ധോനി വലിയ വേദന സമ്മാനിച്ചു.

കളി കാണാനെത്തിയ ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുമായി ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യാന്‍ എത്തിയപ്പോള്‍ സൗഹൃദത്തിലാവുകയായിരുന്നു ഈ പാക് ക്രിക്കറ്റ് താരം. കളി കഴിഞ്ഞതിന് ശേഷം ഡേറ്റ് ചെയ്യാമെന്ന് ഇരുവരും തീരുമാനിച്ചു. എന്നാല്‍ കളിക്കിടയില്‍ ധോനി പറത്തിയ സിക്‌സ് ഇരുവരുടേയും പ്ലാന്‍ പൊളിച്ചു.

പാക് താരം സൗഹൃദത്തിലായ പെണ്‍കുട്ടിയുടെ നേരെയാണ് ധോനിയുടെ സിക്‌സ് പറന്നെത്തിയത്. പിന്നാലെ പാരാമെഡിക്‌സ് എത്തി പെണ്‍കുട്ടിക്ക് വേണ്ട പ്രാഥമിക ചികിത്സ നല്‍കി. അതോടെ കളിക്ക് ശേഷം റെസ്‌റ്റോറന്റിലേക്ക് പോവാനിരുന്ന അവരുടെ പ്ലാന്‍ ധോനിയുടെ സിക്‌സ് തകര്‍ത്തു.

sports news ms dhoni
Advertisment