Advertisment

2021ല്‍ ധോണി ചെന്നൈയെ നയിക്കാന്‍ സാധ്യതയില്ലെന്ന് സഞ്ജയ് ബംഗാര്‍; ഡുപ്ലെസി ക്യാപ്റ്റനാകുന്നതാണ് ഉചിതമെന്നും സഞ്ജയ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: മറക്കാനാഗ്രഹിക്കുന്ന സീസണാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞു പോയത്. അതിദയനീയമായ പ്രകടനമാണ് ചെന്നൈ ഇത്തവണ പുറത്തെടുത്തത്. അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരുമെന്നും ചെന്നൈ ആരാധകര്‍ പ്രതീക്ഷിക്കുന്നു.

എന്നാൽ അടുത്ത സീസണിൽ ധോണി തന്നെയാകുമോ ചെന്നൈയെ നയിക്കുക എന്നതാണ് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം. ധോണി തന്നെ ടീമിനെ നയിക്കുമെന്ന് മാനേജ്മെന്റ് തറപ്പിച്ച് പറയുമ്പോൾ സംശയം പ്രകടപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല. ഇന്ത്യൻ ദേശീയ ടീമിന്റെ മുൻ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ ആണ്. 2021ൽ ധോണി ചെന്നൈ നയിക്കാൻ സാധ്യതയില്ലെന്നാണ് സഞ്ജയുടെ അഭിപ്രായം.

‘എനിക്ക് മനസിലാക്കാൻ കഴിയുന്നിടത്തോളം, ‍അടുത്ത വർഷം ചെന്നൈയുടെ നായകനായി ധോണി തുടരുമെന്ന് തോന്നുന്നില്ല. ഫാഫ് ഡുപ്ലെസി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് ധോണി ടീമിൽ തുടരുന്നതായിരിക്കും ഉചിതം. ഡുപ്ലെസിയുടെ നേതൃത്വത്തിൽ തന്നെ താരങ്ങളുടെ കൈമാറ്റം നടക്കുന്നതാണ് നല്ലത്.’ – സഞ്ജയ് ബംഗാർ പറഞ്ഞു.

Advertisment