Advertisment

ടെന്നീസ് കളിക്കാരനായി ധോണി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ടെന്നീസ് റാക്കറ്റുമായി എത്തുന്ന ധോണിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഈ വർഷത്തെ ധോണിയുടെ ക്രിക്കറ്റ് മത്സരങ്ങളൊക്കെ അവസാനിച്ചതോടെ സ്വന്തം നാടായ റാഞ്ചിയിൽ അവധി ആഘോഷിക്കുകയാണ് ധോണി. റാഞ്ചിയിലെ ഒരു പ്രാദേശിക ടൂർണമെന്റിലാണ് ധോണി ടെന്നീസ് റാക്കറ്റുമായി ഇറങ്ങിയത്. ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങളിലും താത്പര്യമുള്ള വ്യക്തിയാണ് ധോണി. ഇന്നലെ ആരംഭിച്ച ടെന്നീസ് ടൂർണമെന്റ് ഈ മാസം 30-ആം തിയതി വരെയാണ്.

ടെന്നീസ് റാക്കറ്റുമായി നിൽക്കുന്ന ധോണിയുടെ ചിത്രങ്ങളും ഇരുകൈകളും നീട്ടിയാണ്  ആരാധകർ സ്വീകരിച്ചത്. താരത്തിന് ആശംസകളുമായി നിരവധി ആളുകളും രംഗത്തെത്തിയിട്ടുണ്ട്.

 

Advertisment