Advertisment

സനാതന ധര്‍മവും ഗൗതമ ബുദ്ധനും മഹാവീറും പ്രചരിപ്പിച്ച സമാധാനാവും സ്‌നേഹവുമാണ് ലോകത്തിനാവശ്യം, വെറുപ്പും വിദ്വേഷവുമല്ല; നമുക്ക് ഗാന്ധിമാരും മാര്‍ട്ടിന്‍ ലൂഥര്‍ കിങുമാരെയുമാണ് ആവശ്യം, ഹിറ്റലര്‍മാരെയും മുസ്സോളിനിമാരെയും 'മോദിമാരെയുമല്ല' ; മോദിയെ ഹിറ്റ്‌ലറോടും മുസോളിനിയോടും ഉപമിച്ച് ദിഗ്‌വിജയ് സിങ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്‌ലറോടും ബെനിറ്റോ മുസ്സോളിനിയോടും താരത്മ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു സിങിന്റെ വിമര്‍ശനം. ലോകത്തിന് ഇവരെ പോലുള്ള നേതാക്കളെ ആവശ്യമില്ലെന്നും മറിച്ച് ഗാന്ധിയെ പോലെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ പോലുള്ളവരെയാണ് വേണ്ടതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ദിഗ്‌വിജയ് സിങിന്റെ പ്രതികരണം.

രാഹുല്‍ ജി പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.സനാതന ധര്‍മവും ഗൗതമ ബുദ്ധനും മഹാവീറും പ്രചരിപ്പിച്ച സമാധാനാവും സ്‌നേഹവുമാണ് ലോകത്തിനാവശ്യം, വെറുപ്പും വിദ്വേഷവുമല്ല. നമുക്ക് ഗാന്ധിമാരും മാര്‍ട്ടിന്‍ ലൂഥര്‍ കിങുമാരെയുമാണ് ആവശ്യം. ഹിറ്റലര്‍മാരെയും മുസ്സോളിനിമാരെയും മോദിമാരെയുമല്ല-എന്നായിരുന്നു സിങിന്റെ ട്വീറ്റ്.

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. 2002ല്‍ മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സുരേഷ് മേഹ്ത തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.

2002ലെ ഗോദ്ര ട്രെയിന്‍ തീവെപ്പ് സംഭവത്തെ കലാപമാക്കി വളര്‍ത്തിയെടുക്കാന്‍ ആസൂത്രിത പ്രചാരണം അഴിച്ചുവിട്ടത് മോദിയാണെന്നും എതിര്‍ക്കുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് മോദിയുടെ നയമെന്നും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ സുരേഷ് മേഹ്ത വെളിപ്പെടുത്തിയിരുന്നു.

Advertisment