Advertisment

കുവൈറ്റില്‍ റെസിഡന്‍സി ട്രാന്‍സ്ഫറിന് അംഗീകൃത ഡിഗ്രി ഉണ്ടായിരിക്കണം; ഡിപ്ലോമ മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളികളോട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍

New Update

publive-image

കുവൈറ്റ് സിറ്റി: ഡിപ്ലോമ തലം മുതല്‍ അതിന് മുകളിലും യോഗ്യതയുള്ള സ്വകാര്യമേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും റെസിഡന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുമ്പ് അവരുടെ ഡിഗ്രിക്ക് അംഗീകാരം ഉണ്ടായിരിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍.

പുതിയ ഇലക്ട്രോണിക് സേവനത്തിലൂടെ തന്റെ കമ്പനി ഫയലിനായി പുതിയ അംഗീകൃത നമ്പര്‍ ലഭിച്ച ശേഷം അതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ശമ്പളം കൈമാറുന്ന ബാങ്കുകളുടെ വിവരങ്ങള്‍ നല്‍കണമെന്നും ഇതുപ്രകാരം ശമ്പളപ്പട്ടിക ട്രാക്ക് ചെയ്യാനാകുമെന്നും അധികൃതര്‍ പറഞ്ഞു.

Advertisment