Advertisment

ഭര്‍ത്താവില്ലാതെ തനിക്ക് ജീവിക്കാനാകില്ല: ഭര്‍ത്താവിനെ വെടിവെച്ചുകൊന്ന സ്ഥലത്തുവെച്ച്‌ തന്നെയും വെടിവെച്ചുകൊല്ലാന്‍ ചിന്തകുണ്ട ചെന്നകേശവുലുവിന്റെ ഭാര്യ രേണുക

New Update

ഹൈദരാബാദ്: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച്‌ കൊന്ന പൊലീസ് നടപടിക്കെതിരെ പ്രതികളുടെ കുടുംബങ്ങള്‍ രംഗത്ത്. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചുകൊന്നതെന്ന പൊലീസിന്റെ വാദം വിശ്വസനീയമല്ലെന്ന്

പ്രതികളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

Advertisment

publive-image

ഭര്‍ത്താവിനെ വെടിവെച്ചുകൊന്ന സ്ഥലത്തുവെച്ച്‌ തന്നെയും വെടിവെച്ചുകൊല്ലാന്‍ ചിന്തകുണ്ട ചെന്നകേശവുലുവിന്റെ ഭാര്യ രേണുക പറയുകയുണ്ടായി. തന്റെ ഭര്‍ത്താവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ചോദ്യം ചെയ്തശേഷം വിട്ടയക്കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടറെപ്പോലെ തന്നെ താനും ഒരു സ്ത്രീയാണെന്നും രേണുക പറഞ്ഞു.

ഭര്‍ത്താവില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നും ചെന്നകേശവുലു ശാന്തസ്വഭാവിയാണെന്നും അവര്‍ പറയുകയുണ്ടായി. അദ്ദേഹം ഇത്തരമൊരു കുറ്റം ചെയ്യുമെന്ന് കരുതുന്നില്ല. അഥവാ ചെയ്‌തെങ്കില്‍ത്തന്നെ നിയമനടപടികളിലൂടെ ശിക്ഷിക്കുകയാണ് വേണ്ടിയിരുന്നതെന്നും രേണുക പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു ചെന്നകേശവുലുവിന്റേയും രേണുകയുടെയും വിവാഹം. രേണുക ഇപ്പോള്‍ ഗര്‍ഭിണിയാണ്.

Advertisment