Advertisment

കർണ്ണാടക ; സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു ; കോടതി വിധി മാനിച്ച് അമിത്ഷായും യദിയൂരപ്പയും രാജിവെക്കണമെന്ന് കെസി വേണുഗോപാല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

തിരുവനന്തപുരം : കർണ്ണാടകയില്‍ പതിനേഴ് വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി ശരിവെച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി കെസി വേണുഗോപാല്‍.

Advertisment

publive-image

കോടതി വിധി അമിത് ഷാ, യെദ്യൂരപ്പ എന്നിവരുടെ മുഖത്തേറ്റ പ്രഹരമാണെന്നും വിധിയെ മാനിച്ച് ഇരുവരും രാജിവെക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ ഗവർണ്ണർ അമിത് ഷായുടെ പാവയാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു.

കര്‍ണാടകയില്‍ 17 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്‍റെ നടപടി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ കേസിലാണ് വിധി വന്നത്. അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. 17 എംഎൽഎമാരുടെ ഹർജിലാണ് വിധി.

Advertisment