കൊച്ചി: നഗരത്തിലെ അനൗപചാരിക സാംസ്‌കാരിക കൂട്ടായ്മയായ എച്ച് ആന്‍ഡ് സി റീഡേഴ്‌സ് ഫോറത്തിന്റെ മൂന്നാം വാര്‍ഷികം മൂന്ന് പ്രഭാഷണങ്ങളോടെ ആഘോഷിക്കുന്നു.
കൃതി 2018 പുസ്തകോത്സവ ഹാളിലെ വയലാര്‍ വേദിയില്‍ ഇന്ന് (മാര്‍ച്ച് 3) വൈകീട്ട് 5:30-നാണ് എന്‍. എസ്. മാധവന്‍, അഡ്വ. കാളീശ്വരം രാജ്, കാര്‍ട്ടൂണിസ്റ്റ് ഇ. പി. ഉണ്ണി എന്നിവരുടെ പ്രഭാഷണങ്ങള്‍.
വായനയുടെ രാഷ്ട്രീയത്തെപ്പറ്റി എന്‍. എസ്. മാധവനും അധികാരവും ആവിഷ്‌കാരവും എന്ന വിഷയത്തില്‍ അഡ്വ. കാളീശ്വരം രാജും സംസാരിക്കും. 'മുഖവുരയില്ലാതെ' യാണ് ദേശീയതലത്തില്‍ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയുടെ സംസാരം.