Advertisment

കിഴക്കമ്പലം ട്വന്റി20യുടെ വികസന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രതലത്തിലേക്ക്‌ വ്യാപിപ്പിക്കണം: ജി. മാധവന്‍ നായര്‍

author-image
admin
New Update

കൊച്ചി:  കിഴക്കമ്പലം ട്വന്റി20യുടെ വികസന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രതലത്തിലേക്ക്‌ വ്യാപിപ്പിക്കാന്‍ ശ്രമിക്കുമെന്ന്‌ മുന്‍ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ പദ്‌മവിഭൂഷണ്‍ ജി. മാധവന്‍ നായര്‍ പറഞ്ഞു. കിഴക്കമ്പലം ഗ്രാമം വികസനത്തിന്റെ അങ്ങേയറ്റത്ത്‌ എത്തിനില്‍ക്കുന്ന കാഴ്‌ച അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

കേരളത്തിലെ പ്രമുഖ സ്വകാര്യ വ്യവസായ സ്ഥാപനമായ അന്ന കിറ്റെക്‌സ്‌ ഗ്രൂപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം കിഴക്കമ്പലം കിറ്റെക്‌സ്‌ ഗാര്‍മെന്‍റ്‌സ്‌ ഗ്രൗണ്ടില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

publive-image

പ്രമുഖ വ്യവസായിയും സാമുഹിക പ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി, ഫ്‌ലവേഴ്‌സ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ ശ്രീകണ്ഡന്‍ നായര്‍, കിറ്റെക്‌സ്‌ ഗാര്‍മെന്റ്‌സിന്റെ മാനേജിംങ്‌ ഡയറക്ടര്‍ സാബു. എം. ജേക്കബ്‌, അന്ന അലുമീനിയം കമ്പനി മാനേജിംങ്‌ ഡയറക്ടര്‍ ബോബി. എം. ജേക്കബ്‌, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വി. ജേക്കബ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

അന്ന കിറ്റെക്‌സ്‌ ഗ്രുപ്പിന്റെ പ്രാരംഭ കാലത്തെ എട്ടു തൊഴിലാളികളില്‍ ഒരാളായ പി. എം മാത്യുവിനെ ചടങ്ങില്‍ ആദരിച്ചു. കഴിഞ്ഞ അന്‍മ്പതു വര്‍ഷത്തിനിടയില്‍ അന്ന കിറ്റെക്‌സ്‌ ഗ്രൂപ്പിനെ ആഗോള തലത്തിലേക്ക്‌ വളര്‍ത്തിയതുപോലെ, വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ കിഴക്കമ്പലം ട്വന്റി20യെ ലോക ശ്രദ്ധയിലേക്ക്‌ നയിക്കുമെന്ന്‌ ചടങ്ങിനു ആശംസയര്‍പ്പിച്ചുകൊണ്ട്‌ സാബു. എം. ജേക്കബ്‌ പറഞ്ഞു.

അന്ന കിറ്റെക്‌സ്‌ വളര്‍ച്ചയില്‍ മുഖ്യമായ കാതല്‍ കിഴക്കമ്പലത്തെ ജനതയുടെ നിഷ്‌കളങ്കമായ സഹകരണമാണെന്നും സ്ഥാപനം വളരുമ്പോള്‍ അതിന്റെ ചുറ്റുപാടും വളരണമെന്ന രക്ഷിതാക്കളുടെ സന്ദേശമാണ്‌ പ്രവര്‍ത്തനങ്ങള്‍ക്കു ഊര്‍ജ്ജം പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച്‌ മലയാള സിനിമയ്‌ക്ക്‌ മികച്ച സംഗീതമൊരുക്കിയ പ്രതിഭാധനരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. യേശുദാസ്‌, ജയചന്ദ്രന്‍, ചിത്ര, സുജാത, നിവിന്‍ പോളി, ജയസൂര്യ, അനുസിത്താര, വിജയ്‌ യേശുദാസ്‌ തുടങ്ങിയ സിനിമസംഗീത രംഗത്തെ പ്രമുഖരും ചലച്ചിത്ര താരങ്ങളും നര്‍ത്തകരു0 ഹാസ്യ താരങ്ങളും ഒന്നിക്കുന്ന കലാവിരുന്നും അരങ്ങേറി.

കിഴക്കംബലത്തെ ജനങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 1968ല്‍ എം.സി ജേക്കബ്‌ ഏട്ട്‌ തൊഴിലാളികളുമായി തുടങ്ങിയ അന്ന കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ ഇന്ന്‌ 15,000 നു മുകളില്‍ ജീവനക്കാരുള്ള കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയതൊഴില്‍ ധാതാക്കളായി മാറി കഴിഞ്ഞു. ഇന്ന്‌ അന്ന കിറ്റെക്‌സ്‌ ഗ്രൂപ്പിനെ നയിക്കുന്നത്‌ മക്കാളായ ബോബി എം ജേക്കബും, സാബു എം ജേക്കബുമാണ്‌.

Advertisment