അസീസ് അബ്ദുല്ല കെ എഫ്‌ എ കോംപറ്റീഷൻ കമ്മിറ്റി ചെയർമാൻ

Friday, August 10, 2018

കൊച്ചി:  കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡന്റ് അസീസ് അബ്ദുല്ല കേരളാ ഫുട്ബോൾ അസോസിയഷൻ കോംപറ്റീഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

ഡൽഹി കേന്ദ്രമായി ബിസിനസ്സു നടത്തി വരുന്ന അസീസ് അബ്ദുല്ല ദീർഘ കാലമായി ഫുട്ബാൾ മേഖലയിൽ പ്രവർത്തിച്ചു വരികയാണ്.  കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയഷനെ മികച്ച രീതിയിൽ നയിച്ച് വരുന്ന അസീസ് അബ്ദുല്ല വിവിധ ജനസേവന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

×