Advertisment

പിറവം, മണീട് പ്രദേശങ്ങളിലുണ്ടായ വേനൽമഴയിലും കാറ്റിലുമുണ്ടായ നാശനഷ്ടങ്ങളില്‍ ഉടൻ അടിയന്തിര സഹായം അനുവദിക്കണമെന്ന് ഷാജു ജേക്കബ്

New Update

പിറവം: ബുധനാഴ്ച വൈകിട്ട് പിറവം, മണീട് പ്രദേശങ്ങളിലുണ്ടായ വേനൽമഴയിലും കനത്ത കാറ്റിലുമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി ഉടൻ അടിയന്തിര സഹായം അനുവദിക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

മേഖലയിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു. ഇത്രയും വലിയ ദുരിതം ഉണ്ടായ സാഹചര്യത്തിൽ സർക്കാർ നടപടികൾ എത്രയും വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതേതുടർന്ന് വ്യാഴാഴ്ച രാവിലെ ബന്ധപ്പെട്ട അധികാരികൾ സ്ഥലം സന്ദർശിക്കുമെന്നും അടിയന്തിര സഹായം ലഭ്യമാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Advertisment