Advertisment

കേരള ബാങ്ക്‌ സംഘടകളുടെ യോഗം വിളിച്ചു കൂട്ടണം : എംപ്ലോയീസ്‌ കോണ്‍ഗ്രസ്സ്‌

author-image
സാബു മാത്യു
New Update

ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ നടപടികള്‍ സ്വികരിക്കാതെ കേരളബാങ്കു രുപീകരണവുമായി ഗവണ്മെന്റ്‌ ഏകപക്ഷിയമായി തീരുമാനം എടുക്കരുതെന്നും അതിനു മുന്‍പ്‌ ജില്ലാ സഹകരണ ബാങ്ക്‌ ജീവനക്കാരുടെ സംഘടന പ്രതിനിധികളുടെ യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കണമെന്ന്‌ ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക്‌ എംപ്ലോ യീസ്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി സി കെ അബ്ദുള്‍ റഹ്മാന്‍ ഗവണ്മെന്റി്‌നോട്‌ ആവശ്യപ്പെട്ടു.

Advertisment

publive-image

സഹകാരികളെയും ജീവനക്കാരെയും വിശ്വാസത്തി ലെടുക്കാതെയാണ്‌ ഇക്കാര്യത്തില്‍ ഗവണ്മെന്റ്‌ മുന്നോട്ടു പോകുന്നതെന്ന്‌ യോഗംകുറ്റപ്പെടുത്തി .കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളിലെയും ക്ലാര്‍ക്ക്‌ /കാഷ്യര്‍ തസ്‌തികയുടെ റാങ്ക്‌ ലിസ്റ്റിലുള്ള ആയിരക്കണക്കിന്‌ ഉദ്യോഗാര്‍ഥികളുടെ നിയമനം സംബന്ധിച്ച്‌ സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കണം .ഇടുക്കി ജില്ലാ സഹകരണ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഉദ്‌ഘടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

സംഘടനയുടെ വര്‍ക്കിങ്‌ പ്രസിഡന്റ്‌ ഷാജി കെ ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ പി ബേബി റിപ്പോര്‍ട്ട്‌ വായിച്ചു . ബിജു ജോസഫ്‌ ,ഷാജി കുര്യന്‍ ,അനില്‍കുമാര്‍ കെ ഡി ,ഗ്രേസി കെ ജെ ,അജിമോന്‍ എം ബി ,സുധീര്‍ എം വി ,തുടങ്ങിയവര്‍ പ്രസംഗിച്ചു ,സംഘടയുടെ പ്രസിഡന്റായി അഡ്വക്കേറ്റ്‌ പി ടി തോമസ്‌ എം.എല്‍.എ. യെ യോഗം ഐക്യകണേ്‌ഠനെ തിരഞ്ഞെടുത്തു.

ഷാജി കെ ജോര്‍ജ്‌ (വര്‍ക്കിങ്‌ പ്രസിഡന്റ്‌), ബിജു ജോസഫ്‌ (വൈസ്‌ പ്രസിഡന്റ്‌ ), എ പി ബേബി (ജനറല്‍ സെക്രട്ടറി), ഷാജി കുര്യന്‍ (ട്രഷറര്‍), കമ്മിറ്റി അംഗങ്ങള്‍ : അനില്‍കുമാര്‍ കെ ഡി, ജോസഫ്‌ കുര്യന്‍, ജിജോ കെ എസ്‌ , ഗ്രേസി കെ ജെ, ജലീല്‍ പി എം, ഷീജാമോള്‍ പി, ഏരിയ സെക്രട്ടറിമാരായി കെ രഞ്‌ജിത്‌, ബബിത ബി, ജിയൊച്ചന്‍ പി കെ, സാബു സെബാസ്റ്റ്യന്‍ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

Advertisment