Advertisment

കുടിവെളത്തിൽ മലിനജലം കലരുന്നു, ഉടൻ പരിഹാരം വേണം: കേരള ഗണക മഹാസഭ

author-image
admin
New Update

തൊടുപുഴ:  തൊടുപുഴ ജില്ലാ ആശുപത്രിയിലെ കുടിവെള്ളത്തിൽ മലിനജലം ഒഴുകിയെത്തുന്നത് തടയണമെന്ന് കേരള ഗണക മഹാസഭ തൊടുപുഴ ടൗൺ ശാഖ ആവശ്യപ്പെട്ടു.

Advertisment

ശാഖ പ്രസിഡന്റ് ജൈജു വി.കെ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന മനേജിങ് കൗൺസിൽ അംഗം റ്റി കെ വിജയൻ ഉദ്ഘാടനം ചെയ്തു.

മഴക്കാല രോഗങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ വൈദ്യൻ വി.എസ്.കുമാർ ക്ലാസ്സ് എടുത്തു.

സംസ്ഥാന ട്രഷറർ പി.എസ്.ഗോപി, സംസ്ഥന വനിതാ വേദി ട്രഷറർ രജനി സുരേഷ്, സംസ്ഥാന യുവജന വേദി ട്രഷറർ അജേഷ് ബാലകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ.രാമകൃഷ്ണൻ, താലുക്ക് പ്രസിഡന്റ് സുനിൽരാജപ്പൻ, താലൂക്ക് സെക്രട്ടറി വി.എം.സജീഷ്, താലൂക്ക് ട്രഷറർ കെ.ജി.സോമൻ, റ്റി.ആർ.രാജൻ എന്നിവർ ആശംസകൾ അറിയിച്ചു.ശാഖാ സെക്രട്ടറി സി.കെ.രവി സ്വാഗതം പറഞ്ഞു.

യോഗത്തിൽ ശാഖാ വനിതാ വേദി, യുവജന വേദി എന്നിവയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Advertisment