Advertisment

എല്‍.ഐ.സി ഏജന്റ്‌സ്‌ ഫെഡറേഷന്‍ സമ്മേളനം 14-ന്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  എല്‍.ഐ.സി. ഏജന്റ്‌സ്‌ ഫെഡറേഷന്‍ തൊടുപുഴ ബ്രാഞ്ച്‌ വിശേഷാല്‍ പൊതുയോഗവും ജന്മദിന സമ്മേളനവും ഓഗസ്റ്റ്‌ 14-ന്‌ തൊടുപുഴയില്‍ നട്‌ത്തുമെന്ന്‌ ജനറല്‍ സെക്രട്ടറി മാനുവല്‍ എം ചെമ്പരത്തി അറിയിച്ചു.

ചൊവ്വാഴ്‌ച രാവിലെ 10.30-ന്‌ പെന്‍ഷന്‍ ഭവനില്‍ ചേരുന്ന സമ്മേളനം ഫെഡറേഷന്‍ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ പി.എന്‍. രാജീവന്‍ ഉദ്‌ഘാടനം ചെയ്യും. ബ്രാഞ്ച്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിക്കും.

ഡിവിഷന്‍ വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ കുര്യന്‍, ഭാരവാഹികളായ സി.സി. അനില്‍കുമാര്‍, സൈജന്‍ സ്റ്റീഫന്‍, എം.സി.ജോയി, ഡി.മോഹന്‍ദാസ്‌, മനോജ്‌ തോമസ്‌, കെ.സി ത്രേസ്യാമ്മ, മാനുവല്‍ എം ചെമ്പരത്തി തുടങ്ങിയവര്‍ പ്രസംഗിക്കും.

Advertisment