തൊടുപുഴ: ആഗസ്റ്റ് 4, 5 തീയതികളില്‍ തൊടുപുഴയില്‍ നടക്കുന്ന മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ രണ്ടാമത് യോഗം തൊടുപുഴ കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ നടന്നു.
മഹിളാ ഐക്യവേദി ഇടുക്കി ജില്ലാ പ്രസിഡന്റ് ഓമന രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഉപാദ്ധ്യക്ഷ തിലകം സത്യനേശന്‍, ജനറല്‍ സെക്രട്ടറി ബിന്ദു മോഹനന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.ജി. മനോജ്, സംസ്ഥാന സമിതിയംഗങ്ങളായ എം.എന്‍. ജയചന്ദ്രന്‍, സ്വാമി ദേവ ചൈതന്യ, ജില്ലാ പ്രസിഡന്റ് വി.എം. ബാലന്‍, ജില്ലാ സംഘടനാ സെക്രട്ടറി സി.ഡി. മുരളീധരന്‍, സ്വാഗതസംഘം രക്ഷാധികാരി റിട്ട. ഹെഡ്മിസ്ട്രസ് കുഞ്ഞോമ്മന തുടങ്ങിയവര്‍ സംസാരിച്ചു.