Advertisment

മൃഗ സംരക്ഷണ വകുപ്പ് ഗോ രക്ഷ കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാ തല ഉദ്ഘാടനം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ജില്ലയില്‍ കുളമ്പു രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിനും ഗോ രക്ഷ പദ്ധതീയുടെ ഭാഗമായി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം എം.എൽ.എ കെ.വി. വിജയദാസ് നിർവഹിച്ചു. കല്ലടിക്കോട് എ.കെ.ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയശ്രീ അധ്യക്ഷയായി.

Advertisment

publive-image

പല ഘട്ടങ്ങളിലായി നടന്നുവന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനിന്റെ ഫലമായി കേരളത്തില്‍ കുളമ്പ് രോഗം നിയന്ത്രണ വിധേയമാണ്. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയും കൃത്യമായി നടപ്പിലാക്കിയാല്‍ മാത്രമെ ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയൂ. ക്ഷീര കർഷകർ പ്രതിസന്ധിയിലാണ്. ഉത്പാദന ചെലവ് കൂടിയതോടെ ആശങ്കയിലാണ് കർഷകർ.

മൃഗ സംരക്ഷണ വകുപ്പിന്റെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പുമായി കര്‍ഷകര്‍ സഹകരിക്കണം. കുത്തിവെപ്പിനായി പ്രത്യേക പദ്ധതികൾ രൂപീകരിച്ചിട്ടുള്ളതായും എം.എൽ.എ പറഞ്ഞു. സർക്കാരിന്റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ‘ഗോ രക്ഷ’ പദ്ധതിയുടെ ഇരുപത്തിയാറാം ഘട്ടമാണിത്.

publive-image

പശുക്കളുടെ എണ്ണത്തിലും പാലുത്പാദനത്തിലും മികച്ചു നിൽക്കുന്ന ഇന്ത്യയില്‍ ഏറ്റവും വലിയ ഭീഷണിയാണ് കുളമ്പ് രോഗം. കന്നുകാലികള്‍, പന്നി, ആട് തുടങ്ങിയ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണിത്. പ്രതിരോധ കുത്തിവെയ്പ് മാത്രമാണ് രോഗം നിയന്ത്രിക്കാനുള്ള പ്രായോഗിക മാർഗം.

ക്ലാസെടുത്തഡോ.ഉമ്മുകുൽസു, ഡോ.തോമസ് എബ്രഹാംപറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്തങ്കച്ചൻ, പഞ്ചായത്ത് മെമ്പർമാരായ പ്രിയ.ടി, ജയലക്ഷ്മി, മണികണ്ഠൻ, കെ.സി.ഗിരീഷ്, കെ.പി.മണികണ്ഠൻ, ഡോ.ജോജോ, ഡോ.സുവർണ്ണ, ഡോ.വി.സുമ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീര കർഷകർ പങ്കെടുത്തു.

Advertisment