Advertisment

പ്രതികളെ പിടികൂടേണ്ടവര്‍ സഹായികളാകുന്നു: പി.ജെ. ജോസഫ്‌

author-image
admin
New Update

തൊടുപുഴ:  ബ്ലോക്ക്‌ പഞ്ചായത്തംഗം രാജീവ്‌ ഭാസ്‌കരനെ വധിക്കാന്‍ ശ്രമിക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്‌ത പ്രതികളെ പിടികൂടേണ്ടവര്‍ സഹായികളായി പ്രവര്‍ത്തിക്കുന്നതായി കേരള കോണ്‍ഗ്രസ്‌ (എം) വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ എം.എല്‍.എ. പറഞ്ഞു.

Advertisment

പാര്‍ട്ടി തൊടുപുഴ നിയോജക മണ്‌ഡലം കമ്മറ്റിയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭവനത്തില്‍ കടന്നുകയറി പട്ടികജാതി സമുദായംഗം കൂടിയായ ജനപ്രതിനിധിയെ വധിക്കാന്‍ ശ്രമിച്ചിട്ടും പ്രതികളെ പിടികൂടാത്തത്‌ പോലീസിന്റെ പിടിപ്പ്‌കേട്‌ മാത്രമാണ്‌.

പോലീസ്‌ കാഴ്‌ചക്കാരാകുന്നത്‌ നീതി നിഷേധത്തിന്‌ തുല്യമാണെന്നും ജോസഫ്‌ പറഞ്ഞു. മെയ്‌ 18ന്‌ രാവിലെ പത്തിന്‌ പോലീസ്‌ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച്‌ കേരള കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ഡിവൈഎസ്‌പി ഓഫീസ്‌ മാര്‍ച്ച്‌ നടത്തും.

നിയോജക മണ്‌ഡലം വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ബിനു തോട്ടുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.ജെ. ജേക്കബ്‌, പ്രൊഫ. കെ. ഐ. ആന്റണി, അഡ്വ. ജോസഫ്‌ ജോണ്‍, ഷീലാ സ്റ്റീഫന്‍, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, തമ്പി മാനുങ്കല്‍, എം. മോനിച്ചന്‍, ജിമ്മി മറ്റത്തിപ്പാറ, സണ്ണി കളപ്പുര, തമ്പി എരുമേലിക്കര, ബെന്നി പ്ലാക്കൂട്ടം, ഫിലിപ്പ്‌ ചേരിയില്‍, മനോഹര്‍ നടുവിലേടത്ത്‌, കെ. എ. പരീത്‌, എ. എസ്‌. ജയന്‍, വി. എം. ഹരിദാസ്‌, ബൈജു വറവുങ്കല്‍, ടോമി കാവാലം, എം. റ്റി. ജോണി, എം. കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment