പുളിമൂട്ടില്‍ സില്‍ക്‌സ്‌ ഷോപ്പിംഗ്‌ കാര്‍ണിവലിന്റെ വിജയികളെ കണ്ടെത്തി

സാബു മാത്യു
Monday, February 12, 2018

തൊടുപുഴ:  പുളിമൂട്ടില്‍ സില്‍ക്‌സ്‌ ഷോപ്പിംഗ്‌ കാര്‍ണിവലിന്റെ വിജയികളെ കണ്ടെത്തി. തൊടുപുഴ പുളിമൂട്ടില്‍ സില്‍ക്‌സില്‍ നടന്ന ചടങ്ങില്‍ ഒന്നാംസമ്മാനമായ മഹീന്ദ്ര കെ.യു.വി. കാറിന്റെ നറുക്കെടുപ്പ്‌ അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. നിര്‍വഹിച്ചു. വഴിത്തല കുരിശുങ്കല്‍ ഷീല ബേബിയാണ്‌ കെ.യു.വി. കാറിന്‌ അര്‍ഹയായത്‌.

രണ്ടാം സമ്മാനമായ റോയല്‍ എല്‍ഫീല്‍ഡ്‌ വിജയിയെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബാര്‍ തെരഞ്ഞെടുത്തു. ഭൂതത്താന്‍കെട്ട്‌ കൊട്ടാരത്തില്‍ വിജില്‍ ജോസാണ്‌ ബുള്ളറ്റിന്‌ അര്‍ഹനായത്‌. മൂന്നാം സമ്മാനമായ ഹോണ്ട ഗ്രാസിയ സ്‌കൂട്ടര്‍ വിജയിയെ വാര്‍ഡ്‌ കൗണ്‍സിലര്‍ ഗോപാലകൃഷ്‌ണന്‍ തെരഞ്ഞെടുത്തു.

തൊടുപുഴ ഇന്റര്‍നാഷണല്‍ ജിമ്മിലെ റെമില്‍ റെജിയാണ്‌ സ്‌കൂട്ടറിന്‌ അര്‍ഹയായത്‌. പുളിമൂട്ടില്‍ സില്‍ക്‌സ്‌ മാനേജിംഗ്‌ പാര്‍ട്‌ണര്‍മാരായ ഔസേഫ്‌ ജോണ്‍, റോയി ജോണ്‍, റോജര്‍ ജോണ്‍, ജനറല്‍ മാനേജര്‍ ജെയിംസ്‌ പി പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സമ്മാനങ്ങളുടെ വിതരണം പിന്നീട്‌ നടക്കും.

×