Advertisment

ഇടുക്കിയിലെ കലാശക്കൊട്ടിലെ അതിക്രമം: സി പി എം - പോലീസ്‌ ഗൂഢാലോചന: യു ഡി എഫ്‌

New Update

തൊടുപുഴ: തൊടുപുഴയില്‍ തെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ കലാശക്കൊട്ടിനോടനുബന്ധിച്ച്‌ യു ഡി എഫ്‌ നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ അതിക്രമം സി പി ഐ എം - പോലീസ്‌ ഗൂഢാലോചനയുടെ പരിണിത ഫലമാണെന്ന്‌ യു ഡി എഫ്‌ ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും ആരോപിച്ചു.

Advertisment

പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡ്‌ മുതല്‍ ചെട്ടിപ്പറമ്പില്‍ കടവരെയുള്ള പാലാ റോഡാണ്‌ കലാശക്കൊട്ടിന്‌ യു ഡി എഫിന്‌ വേണ്ടി നിശ്ചയിച്ച സ്ഥലം. പോലീസിന്റെ മൗനാനുവാദത്തോടെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ യു ഡി എഫിന്‌ അനുവദിച്ച സ്ഥലത്തേക്ക്‌ അതിക്രമിച്ചു കയറിയാണ്‌ അതിക്രമം അഴിച്ചു വിട്ടത്‌.

അക്രമം തടയാനോ അക്രമികളെ തുരത്താനോ പോലീസ്‌ യാതൊരു നടപടിയും കൈക്കൊണ്ടില്ല.സി പി ഐ എം ജില്ലാ സെക്രട്ടറി നേരിട്ട്‌ ആക്രമത്തിന്‌ നേതൃത്വം കൊടുത്തത്‌ അപലപനീയമാണ്‌. കലാശക്കൊട്ടില്‍ പങ്കാളികളായ ആയിരക്കണക്കിന്‌ യു ഡി എഫ്‌ പ്രവര്‍ത്തകരുടെ സംയമനം ഒന്നു കൊണ്ടു മാത്രമാണ്‌ കൂടുതല്‍ അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കാനായത്‌.

തോല്‍വി ഭയന്ന്‌ അക്രമിത്തിന്‌ ഇറങ്ങി പുറപ്പെട്ടാല്‍ സി പി ഐ എം വലിയ വിലകൊടുക്കേണ്ടി വരുമെന്ന്‌ യു ഡി എഫ്‌ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

Advertisment