Advertisment

ബൂത്ത്‌ ചലഞ്ച്‌ പദ്ധതിയുമായി യു ഡി എഫ്‌

New Update

തൊടുപുഴ:  ഇടുക്കി ലോകസഭാ നിയോജകമണ്‌ഡലത്തലെ എല്ലാ ബൂത്തുകളിലും യു ഡി എഫ്‌ ഏകോപന സമിതികള്‍ രൂപീകരിക്കുന്ന ബൂത്ത്‌ ചലഞ്ച്‌ പദ്ധതി യു ഡി എഫ്‌ കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ഉദ്‌ഘാടനം ചെയ്‌തു.

Advertisment

കോണ്‍ഗ്രസ്‌ 9, മുസ്ലിം ലീഗ്‌ 7, കേരളകോണ്‍ഗ്രസ്സ്‌ (എം) 6, ആര്‍ എസ്‌ പി 4, കോരള കോണ്‍ഗ്രസ്സ്‌ (ജേക്കബ്ബ്‌) 3, സി എം പി 2, ഫോര്‍വേര്‍ഡ്‌ ബ്ലോക്ക്‌ 2 എന്നീ ക്രമത്തിലാണ്‌ ഏകോപന സമിതിയിലെ ഘടകക്ഷി പ്രാതിനിധ്യം.  ഇടുക്കി ജില്ലയിലെ തൊടുപുഴ, പീരുമേട്‌, ഇടുക്കി, ഉടുമ്പന്‍ചോല. ദേവികുളം എറണകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുഴ എന്നീ 7 നിയോജക മണ്‌ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ്‌ ഇടുക്കി പാര്‍ലമെന്റ്‌ മണ്‌ഡലം.

കോതമംഗലം മൂവാറ്റുപുഴ നിയമസഭാ മണ്‌ഡലങ്ങളില്‍ കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്ബ്‌ വിഭാഗത്തിന്‌ 4 പ്രതിനിധികള്‍ ഉണ്ടാകും.

ലോകസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപ്പിക്കുന്നതിന്‌ മുമ്പ്‌ എല്ലാ ബൂത്തുകളിലും യു ഡി എഫ്‌ ഏകോപന സമിതികള്‍ രൂപീകരിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്നും 31-10-2018 തീയതിക്കുള്ളില്‍ ബൂത്തു തല ഏകോപന സമിതികളുടെ രീപൂകരണം പൂര്‍ത്തിയാക്കുമെന്നും യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്‌ അശോകനും കണ്‍വീനര്‍ അഡ്വ. അലക്‌സ്‌ കോഴിമലയും പ്രസ്‌താവിച്ചു.

Advertisment