Advertisment

കൃത്രിമ പനം നൊങ്ക് പാനീയം പിടികൂടി നശിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചെർക്കള പാതയോരത്ത് നടത്തിയ പരിശോധനയിൽ കൃത്രിമ പനം നൊങ്ക് പാനീയം പിടികൂടി.

Advertisment

publive-image

തികച്ചും വ്യത്തിഹീനമായ സാഹചര്യത്തിൽ ആണ് ഇവയുടെ വിൽപ്പന 'ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാക്കറിൻ എന്ന പദാർത്ഥം ഉപയോഗിച്ചാണ് ഈ ലായനി നിർമിക്കുന്നത്. തമിഴ് നാട്ടുകാരായ ചെറുപ്പക്കാരാണ് കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പനംനൊങ്കിനോടൊപ്പം യാതൊരു അംഗീകൃത മാനദണ്ഡവുമില്ലാതെ ഈ പാനീയം വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നത്.

publive-image

പരിശോധനയ്ക്ക് ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ B അഷറഫ്., ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ PP ഭാസ്ക്കരൻ എന്നിവർ നേതൃത്വം നൽകി.

വൃത്തിഹീനമായ സാഹചര്യത്തിലും, കൃത്രിമ രാസവസ്തുക്കൾ ഉപയോഗിച്ചും നിർമ്മിക്കുന്ന ഇത്തരം പാനീയങ്ങൾ ജനങ്ങൾ കഴിക്കരുതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അഭ്യർത്ഥിച്ചു.

Advertisment