Advertisment

വീണ്ടും പുതിയ രണ്ട് മാഗസിനുകളിറക്കി ഗാളിമുഖം സറോളി മദ്റസാ വിദ്യാർത്ഥികൾ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ഗാളിമുഖം:  പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിൽ മികവ് കാട്ടി ഗാളിമുഖം സറോളി ദാറുൽ ഉലൂം മദ്റസയിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമാവുന്നു. _വെളിച്ചം, തേനറ_ എന്നീ മാഗസിനുകളാണ് പുതിയ വിഭവങ്ങൾ.

Advertisment

publive-image

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഈ വിദ്യാർത്ഥികൾ പുറത്തിറക്കിയ രണ്ട് മാഗസിനുകൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മലയാളം, കന്നട, അറബി, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളിലായാണ് മാഗസിൻ തയ്യാറാക്കിയിരിക്കുന്നത്. ലേഖനം, കഥ, വിജ്ഞാന ശകലങ്ങൾ, പ്രശ്നോത്തരി, ചിത്രങ്ങൾ തുടങ്ങിയ വിഭവങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് രണ്ട് മാഗസിനുകളും.

പ്രധാനാദ്ധ്യാപകൻ അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം സറോളി ജമാഅത്ത് സെക്രട്ടറി അബ്ദുൽ ഖാദിർ ഹാജിക്ക് നൽകി മാഗസിന്റെ പ്രകാശനം നിർവ്വഹിച്ചു.

അദ്ധ്യാപകരായ ഇബ്രാഹീം നഈമി പള്ളങ്കോട്, ബഷീർ മുസ്ലിയാർ കുണ്ടാർ, ഹനീഫ ഹാജി ഗാളിമുഖം, മൊയ്തു ബണ്ണങ്കൽ, ജി.എസ്.അബ്ദുൽ ഖാദിർ, ബായാർ ശരീഫ്, അബ്ദുന്നാസിർ ഗാളിമുഖം തുടങ്ങിയവർ സംബന്ധിച്ചു.

Advertisment