Advertisment

എ സി സി ഫുട്ബോള്‍ പ്രീമിയര്‍ ലിഗ് ഏഴാം സിസണില്‍ ചാമ്പ്യന്മാരായി എഫ് സി വൈറ്റ് ലൈന്‍, എഫ് സി യൂണൈറ്റഡാണ് റണ്ണേഴ്സപ്പ്

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ആലൂര്‍:  ആലൂർ കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച ഏഴാമത് ഫുട്ബോൾ പ്രീമിയർ ലീഗില്‍ ചാമ്പ്യന്മരായി എഫ് സി വൈറ്റ് ലൈന്‍ ബില്‍ഡേഴ്സ്. ഞായറാഴ്ച ആലൂർ എസിസി ഗ്രൗണ്ടിൽ നടന്ന ആറു ടീമുകൾ നിന്നായി അറുപതോളം കളിക്കാരാണ് ഈ വർഷത്തെ പ്രീമിയർലീഗിൽ കളിച്ചത്.

സാമൂഹി പ്രവര്‍ത്തകന്‍ ബി.കെ ഹംസ പ്രീമിയര്‍ ലീഗ് ഉല്‍ഘാടനം ചെയ്തു.

Advertisment

publive-image

ഫൈനലില്‍ വൈറ്റ് ലൈന്‍ ബില്‍ഡേഴ്സ് രണ്ട് ഗോള്‍ അടിച്ചപ്പോള്‍, എഫ് സി യുണൈറ്റടിന് ഒരു ഗോള്‍ നേടാനെ കഴിഞ്ഞുള്ളു.

പ്രീമിയര്‍ ലീഗില്‍ മികച്ച താരം ഫാറൂഖ് എ ആര്‍(എഫ് സി യൂണൈറ്റ്), യുവതാരം അഫ്രീദ് (എഫ് സി യൂണൈറ്റ്), ടോപ് സ്കോറര്‍ ലത്തീഫ് ടി.എ(വൈറ്റ് ലൈന്‍) മികച്ച ഗോളി റാഷിദ് ടി.കെ(കീംഗ്സ് വാരിയേഴ്സ്), മികച്ച പേര്‍ഫോമസ് കളിക്കാരന്‍ മിന്‍ഹാജ്(ലസാസ),മികച്ച ക്യാപ്റ്റന്‍ ഷംസുദ്ധീന്‍ എം.കെ (കീംഗ്സ് വാരിയേഴ്സ്), മികച്ച കോച്ച് അഷ്റഫ് എന്‍.എ(വൈറ്റ് ലൈന്‍).

Advertisment