Advertisment

ആലൂർ കൾച്ചറൽ ക്ലബ്ബ് കെട്ടിടം നാടിന് സമർപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസറഗോഡ്:  മുളിയാറിന്റെ കലാ-സാംസ്കാരിക- സേവന രംഗത്ത് നിറസാന്നിദ്ധ്യമായ ആലൂർ കൾച്ചറൽ ക്ലബ്ബിന് വേണ്ടി ആലൂരിൽ പുതുതായി നിർമ്മിച്ച കെട്ടിടം മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി നാടിന് സമർപ്പിച്ചു.

Advertisment

publive-image

തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം എസിസി പ്രസിഡണ്ട് ലത്തീഫ് ടി.എയുടെ അധ്യക്ഷതയിൽ ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. കലാ രംഗത്തും കായിക രംഗത്തും ആലുറിലെ പഴയ തലമുറ യുടെ മഹിമ മാതൃകയാക്കി മുമ്പോട്ട് പോകണമെന്ന് ഖാലിദ് ബെള്ളിപ്പാടി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

publive-image

ക്രൈബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ അബ്ദുറഹിം മുഖ്യ പ്രഭാഷണം നടത്തി തുടർന്ന് സാമൂഹിക സേവനം ജീവിതമാക്കി സേവനപാതയിൽ ഉദാത്ത മാതൃകയായ ബി.കെ ഹംസ ആലുറിന് നാടിന്റെ ആദരം സിഐ അബ്ദുൾ റഹിം കൈമാറി സംസ്ഥാന ക്രിക്കറ്റ് താരം മുഹമ്മദലി ഫത്താഹ് ബി.എം, വാർഡ് മെമ്പർമാരായ അസീസ് എം.എ മൂലടുക്കം, നസീമ അശ്രഫ് , പൗരപ്രമുഖരായ എ.ടി അബൂബക്കർ ഹാജി, ഫോറൈൻ മുഹമ്മദ് കുഞ്ഞി, ഉപദേശക സമിതി അംഗങ്ങളായ എ.ടി അബു, അബ്ദുല്ല ആലൂർ, ട്രഷറർ സാലിഹ് തുടങ്ങിയവർ സംബന്ധിച്ചു.

ക്ലബ്ബ് ജനറൽ സെക്രട്ടറി അബ്ദുസ്സമദ് വൈറ്റ് ലൈൻ സ്വാഗതവും മുൻ പ്രസിഡണ്ട് അശ്രഫ് എൻ.എ നന്ദിയും പറഞ്ഞു.

Advertisment