Advertisment

ന്യൂനപക്ഷ ഉദ്ദ്യാേഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി എസ് സി പരിശീലനം ചെര്‍ക്കളയില്‍ അഡ്മിഷന്‍ ഡിസംബര്‍ 15വരെ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ചെര്‍ക്കള:  കേരള സര്‍ക്കാറിന്‍റെ നൃൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കള മെെനോരിറ്റി കോച്ചിംഗ് സെന്‍ററില്‍ നിന്നും സൗജന്യമായി യു പി എസ് സി, വിവിധ പി എസ് സി പരീക്ഷകള്‍ക്കുള്ള ആറ് മാസത്തെ തീവ്ര പരിശീലനത്തിനുള്ള പുതിയ ബാച്ചുകള്‍ ജനുവരി 1 ന് ആരംഭിക്കും.

Advertisment

publive-image

റെഗുലര്‍ ,ഹോളിഡെ ബാച്ചുകളിലോക്കാണ് പ്രവേശനം.80ശതമാനം മെെനോറിറ്റി ഉദ്ദ്യോഗാര്‍ത്ഥികള്‍ക്കും,20 ശതമാനം ഒ ബി സി വിഭാഗങ്ങള്‍ക്കുമാണ് സീറ്റ് സംവരണം ചെയ്തിരിക്കുന്നത്.

യോഗ്യരായ (മുസ്ലിം,ക്രിസ്ത്യന്‍, ഒ ബി സി വിഭാഗക്കാര്‍) ഉദ്ദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ (എസ് എസ് എല്‍ സി കോപ്പി ,ആധാര്‍ കര്‍ഡ് കോപ്പി ), പാസ്പോര്‍ട്ട് സെെസ് ഫോട്ടോ എന്നിവയുമായി ഡിസംബര്‍ 15 ന് മുന്‍പ് ചെര്‍ക്കള സെന്‍ററില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് 04994281142 ബന്ധപ്പെടുക.

Advertisment